ഇ വാർത്ത | evartha
തൃശൂരില്‍ ചൂട് കൂടുന്നു; രണ്ടു പേര്‍ക്ക് പൊള്ളലേറ്റു

തൃശൂര്‍ ചെറുതുരുത്തിയില്‍ കടുത്ത ചൂടിനെ തുടര്‍ന്ന് രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. തൊഴിലാളികളായ അഞ്ചേരി മുല്ലശേരി പോളി (44), പുത്തൂര്‍ എളംതുരുത്തി തറയില്‍ രമേശ് (43) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ചെറുതുരുത്തിയില്‍ കെട്ടിടനിര്‍മാണ ജോലികള്‍ക്കിടെയായിരുന്നു സംഭവം.
ഇരുവരുടെയും പുറംകഴുത്തിനടുത്താണ് പൊള്ളലേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രളയത്തിനു ശേഷം കേരളത്തില്‍ നദികളില്‍ വെള്ളം ക്രമാതീതമായി താഴ്ന്ന അവസ്ഥയാണ്. അതിനിടെയാണ് കൊടുംചൂട് അനുഭവപ്പെടുന്നത്.
തൃശൂരില്‍ പലയിടത്തും ഇന്നലെ 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. രാത്രിയില്‍ തണുപ്പും ഉച്ച നേരത്തു കൊടുംചൂടുമാണ് പൊതുവെ അനുഭവപ്പെടുന്നത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2wU0pve
via IFTTT
No comments:
Post a Comment