അഭിലാഷ‌് ടോമിയുടെ പായ‌്‌വഞ്ചി കണ്ടെത്തി; രക്ഷാപ്രവർത്തനം ഊർജിതം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

അഭിലാഷ‌് ടോമിയുടെ പായ‌്‌വഞ്ചി കണ്ടെത്തി; രക്ഷാപ്രവർത്തനം ഊർജിതം


കൊച്ചി
ഗോൾഡൻ ഗ്ലോബ‌് അന്തർദേശീയ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ നാവികൻ അഭിലാഷ‌് ടോമി സഞ്ചരിച്ച പായ‌്‌വഞ്ചി കണ്ടെത്തി. നാവിക സേനയുടെ പി ‐ 8 ഐ വിമാനമാണ‌് പായ‌്‌വഞ്ചിയുടെ ചിത്രം പകർത്തിയത‌്. താൻ സുരക്ഷിതനാണെന്നാണ‌് അഭിലാഷ‌് നൽകിയ അവസാന സന്ദേശം.

കനത്തമഴയും പത്തടിയോളം ഉയരുന്ന തിരമാലയും കാരണം രക്ഷാപ്രവർത്തകർക്ക‌് വഞ്ചിക്ക‌് സമീപമെത്താനായിട്ടില്ല. ഞായറാഴ‌്ച രാവിലെ 7.50നാണ‌് ചിത്രം പകർത്തിയത‌്. വിമാനത്തിൽനിന്നുള്ള റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിച്ചു. മേഖലയിൽ കനത്ത മഴയുണ്ട‌്. മണിക്കൂറിൽ 30 നോട്ടിക്കൽ മൈൽ വേഗത്തിലാണു കാറ്റടിക്കുന്നത്.  മരുന്നുകൾ,  ഭക്ഷണം എന്നിവ പായ്‌വഞ്ചിയിലെത്തിക്കാനുള്ള ശ്രമത്തിലാണു സംഘം.

ഐഎൻഎസ് സത്പുര, ഐഎൻഎസ് ജ്യോതി, എച്ച്എംഎഎസ് ബല്ലാറാത്ത് എന്നീ കപ്പലുകൾ അഭിലാഷിനെ രക്ഷിക്കാൻ പുറപ്പെട്ടിട്ടുണ്ട്. ഫ്രാൻസിന്റെ മൽസ്യബന്ധന പട്രോളിങ് കപ്പലായ ഓസിരിസും രക്ഷാപ്രവർത്തനത്തിന‌് തിരിച്ചിട്ടുണ്ട‌്. ഓസ‌്ട്രേലിയൻ റെസ‌്ക്യു കോ ‐ ഓർഡിനേഷന്റെയും നാവികസേനയുടെയും നേതൃത്വത്തിലാണ‌് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത‌്.

ഇന്ത്യൻ മഹാസമുദ്രത്തിൽനിന്ന‌് 5000 കിലോമീറ്ററും ഓസ‌്ട്രേലിയയിലെ പെർത്തിൽ നിന്ന‌് 3000 കിലോമീറ്റർ അകലെയുമയാണ‌് പായ‌്‌വഞ്ചി ഇപ്പോഴുള്ളത‌്. ജൂലൈ ഒന്നിന‌് ഫ്രാൻസിലെ ലെ സാബ‌്ലെ ദെലോവ തുറമുഖത്ത‌് നിന്നാണ‌് മത്സരം ആരംഭിച്ചത‌്. 83 ദിവസത്തിന‌് ശേഷം 19,444 കിലോമീറ്റർ പിന്നിട്ടാണ‌് ഇന്ത്യൻ മഹാസമുദ്രത്തിലെത്തിയത‌്. മത്സരത്തിൽ മൂന്നാമതായിരുന്നു അഭിലാഷ‌് ടോമി. ഏഷ്യയിൽ നിന്നുള്ള ഏക മത്സരാർഥിയും അഭിലാഷാണ‌്. വെള്ളിയാഴ‌്ച പായ‌്മരം ഒടിഞ്ഞ‌ുവീണ‌് നടുവിന‌് പരിക്കേറ്റ തിനെത്തുടർന്ന‌് നിവർന്ന‌് നിൽക്കാനോ നടക്കാനോ പറ്റാത്ത സ്ഥിതിയിലാണെന്ന‌്  അഭിലാഷ‌് സന്ദേശം നൽകിയിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2I6KRbL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages