ഇ വാർത്ത | evartha
ഭൂമിയിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി

ന്യൂമ്പിയോ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച സുരക്ഷിത നഗരങ്ങളുടെ പട്ടികയിലാണ് ഏറ്റവും സുരക്ഷയുള്ള നഗരമായി അബൂദബി തെരഞ്ഞെടുക്കപ്പെട്ടത്. മൊത്തം 338 നഗരങ്ങളുടെ പട്ടികയാണ് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചത്. കുറഞ്ഞ കുറ്റകൃത്യങ്ങള്‍ക്ക് പുറമെ ജീവിതച്ചെലവ്, മലിനീകരണം, യാത്രാചെലവ്, ജീവിതനിലവാരം തുടങ്ങിയ കാര്യങ്ങളും സൂചികയില്‍ പരിഗണിച്ചു.
അബൂദബി മുന്‍നിരയില്‍ ഇടം പിടിച്ചപ്പോള്‍ ദുബൈ 11ാം സ്ഥാനം നേടി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് അബൂദബി ഈ അംഗീകാരം നേടുന്നത്. ദോഹ, ഒസാക, സിംഗപ്പൂര്‍, ബേസല്‍, ക്യുബെക് സിറ്റി, ടോക്യോ, ബേണ്‍, മ്യൂണിച്ച്, ഇര്‍വിന്‍ സി.എ എന്നിവയാണ് അബൂദബിക്ക് പിന്നില്‍ യഥാക്രമം സുരക്ഷിതത്വം രേഖപ്പെടുത്തിയ ഒമ്പത് നഗരങ്ങള്‍.
ഇന്ത്യന്‍ നഗരങ്ങളായ മംഗലുരുവിന് മുപ്പതാം സ്ഥാനമുണ്ട്. കൊച്ചിക്ക് 86ാം സ്ഥാനം ലഭിച്ചു. ഹോണ്ടുറാസിലെ സാന്‍ പെഡ്രോ സുലയാണ് പട്ടികയില്‍ ഏറ്റവും പിറകില്‍. ജൊഹാനസ്ബര്‍ഗ്, ഡര്‍ബന്‍, ഫോര്‍ട്ടലേസ, കറാകസ് എന്നിവയാണ് ഏറ്റവും അവസാന അഞ്ചിലുള്ള മറ്റു രാജ്യങ്ങള്‍.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2MSLOp6
via IFTTT
No comments:
Post a Comment