ലോകത്തിന് അത്ഭുതമായി ശിശിരത്തില്‍ സ്വര്‍ണ ഇലകള്‍ പൊഴിക്കുന്ന ഒറ്റമരം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

ലോകത്തിന് അത്ഭുതമായി ശിശിരത്തില്‍ സ്വര്‍ണ ഇലകള്‍ പൊഴിക്കുന്ന ഒറ്റമരം

ഇ വാർത്ത | evartha
ലോകത്തിന് അത്ഭുതമായി ശിശിരത്തില്‍ സ്വര്‍ണ ഇലകള്‍ പൊഴിക്കുന്ന ഒറ്റമരം

ചൈനയിലെ ഗു ഗുന്യായിന്‍ ബുദ്ധ ക്ഷേത്രത്തിന് സമീപത്താണ് മഞ്ഞ വര്‍ണത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ ഒറ്റമരം. 1400 വര്‍ഷം പഴക്കമുള്ള ജിങ്കോ വിഭാഗത്തിലുള്ള ഒറ്റമരത്തിനെ ജീവിക്കുന്ന ഫോസില്‍ എന്നാണ് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്.

സോങ്ഗാന്‍ മലനിരകളിലാണ് ക്ഷേത്രവും മരവുമുള്ളത്. ഇവിടുത്തെ കാലാവസ്ഥയാണ് ഇത്ര വര്‍ഷമായിട്ടും മരത്തെ നശിക്കാതെ കാത്തുസൂക്ഷിക്കുന്നത്. നിലത്തു വീഴുന്ന ഇലകള്‍ നീക്കം ചെയ്യാറില്ല. പ്രദേശത്തെ ടൂറിസത്തിനും മരം നല്‍കുന്ന സംഭാവന വലുതാണെന്നാണ് സര്‍ക്കാര്‍ അധികൃതര്‍ പറയുന്നത്.

പ്രകൃതിയിലെ ഒരു പ്രതിഭാസവും മരത്തിന്റെ ജീവനെ പ്രതികൂലമായി ബാധിച്ചിട്ടില്ല. വര്‍ഷം കഴിയുംതോറും മരത്തിന്റെ ആരോഗ്യം വര്‍ധിക്കുന്നതായും വിദഗ്ധര്‍ പറയുന്നു. പ്രകൃതിയുടെ അത്ഭുതമെന്നു വേണമെങ്കില്‍ മരത്തിനെ വിളിക്കാം എന്നാണ് സസ്യശാസ്ത്രജ്ഞര്‍ പറയുന്നത്.

സഞ്ചാരികള്‍ക്ക് മരത്തിന് അടുത്തേക്ക് പോകാന്‍ കഴിയില്ല. ഒരു നിശ്ചിത ദൂരത്തില്‍ വേലി കെട്ടി തിരിച്ചിരിക്കുകയാണ്. മരത്തിന്റെ ചില്ലകള്‍ ഒടിക്കുന്നതും ഇലകള്‍ പറിച്ചെടുക്കുന്നതും ഒഴിവാക്കാനാണ് വേലി കെട്ടിതിരിച്ചിരിക്കുന്നത്. വര്‍ഷങ്ങളുടെ ആയുസ്സുണ്ട് ജിങ്കോ മരങ്ങള്‍ക്ക്.

എന്നാല്‍ 1400 വര്‍ഷം മരം കേടു കൂടാതെ വളരുന്നത് അത്ഭുതമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. മനോഹരമായ ഇവിടത്തെ കാഴ്ചകാണാന്‍ നവംബര്‍ അവസാനത്തോടു കൂടി നിരവധി സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുന്നത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2pAc9yI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages