ഇ വാർത്ത | evartha
കൊല്ലത്ത് കന്യാസ്ത്രീ കിണറ്റില്‍ മരിച്ചനിലയില്‍: കിണറിന് സമീപം രക്തപ്പാടുകള്‍: ദുരൂഹത

കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. പത്തനാപുരം മൗണ്ട് താബോര്‍ ദയറ കോണ്‍വന്റിലെ സിസ്റ്റര്‍ സൂസന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്കൂളിലെ അധ്യാപികയാണ് സൂസണ്‍.
കിണറിന് സമീപം രക്തം വീണ പാടുകളും കണ്ടെത്തിയിട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. കിണറിന് സമീപം രക്തക്കറ കണ്ടെത്തിയതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നതാണ് പൊലീസ് നല്കുന്ന സൂചന.
കോണ്‍വെന്റില്‍ നിന്ന് മറ്റു കന്യാസ്ത്രീകളോടും ജീവനക്കാരോടും പുറത്തുപോകരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുറത്തുപോയവരെ തിരിച്ചെത്തിക്കാനും പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുകായണിപ്പോള്‍. സൂസനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോണ്‍വെന്റിന് സമീപമുള്ള കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2wWiLLo
via IFTTT
No comments:
Post a Comment