വൈശാഖന്റെ ‘സൈലൻസർ' വെള്ളിത്തിരയിലേക്ക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

വൈശാഖന്റെ ‘സൈലൻസർ' വെള്ളിത്തിരയിലേക്ക‌്


തൃശൂർ
കഥാകാരൻ വൈശാഖന്റെ ചെറുകഥ ‘സൈലൻസർ' സിനിമയാവുന്നു. ദേശീയ അവാർഡു ജേതാവായ പ്രിയനന്ദനനിലൂടെ  ആദ്യമായാണ് വൈശാഖന്റെ കഥ വെള്ളിത്തിരയിലെത്തുന്നത്. സമൂഹത്തോടുള്ള പ്രതിഷേധസൂചകമായി സ്വന്തം മോട്ടോർസൈക്കിളിന്റെ സൈലൻസർ ഊരിവച്ച് യാത്രചെയ്യുന്ന ഈനാശുവെന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നത്. 

വാർധക്യത്തിന്റെയും പുതിയ ജീവിത സാഹചര്യങ്ങളുടെയും ഫലമായി ഒറ്റപ്പെട്ടു പോകുന്ന വ്യക്തികളുടെ അതിജീവനസന്ദേശവുമാണിത്. പുതിയ ലോകം ചമയ്ക്കുന്ന ഈനാശുവിന്റെയും ചുറ്റുമുള്ളവരുടെയും ഈ ഇതിഹാസം തൃശൂരിന്റെ പ്രാദേശിക മൊഴിയിലാണ് എഴുതപ്പെട്ടത്.  2009ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കഥ  ഡിസി ബുക്‌സ് പിന്നീട് പുസ്തകമാക്കി. ഈ കഥയ്ക്ക് കമല സുരയ്യ അവാർഡും ലഭിച്ചു. ഇറ്റ്‌ഫോക്കിൽ തൃശൂർ  രംഗചേതന  ഇത് നാടകമായി അവതരിപ്പിച്ചിരുന്നു. 

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ സ്വിച്ചോൺ തൃശൂർ അമല കൃഷ്ണ വില്ലേജിൽ ശനിയാഴ്ച രാവിലെ 8.30ന്  മന്ത്രിമാരായ സി രവീന്ദ്രനാഥ്, വി എസ് സുനിൽകുമാർ എന്നിവർ  നിർവഹിക്കും. ലാൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയിൽ ഇർഷാദ്, മീര വാസുദേവ്, രാമു, ബിനോയ് നമ്പാല, ജയരാജ് വാര്യർ, സ്‌നേഹ ദിവാകരൻ തുടങ്ങിയവർ അഭിനയിക്കുന്നു. തിരക്കഥ,സംഭാഷണം‐  പി എൻ ഗോപീകൃഷ്ണൻ, ഛായാഗ്രഹണം‐അശ്വഘോഷൻ, പ്രൊഡക്ഷൻ കൺട്രോളർ‐ ഷാജി പട്ടിക്കര, കലാസംവിധാനം‐ഷെബീറലി,  മേയ്ക്കപ്പ്‐ അമൽ,  വസ്ത്രാലങ്കാരം‐ രാധാകൃഷ്ണൻ മങ്ങാട്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‐ നസീർ കൂത്തുപറമ്പ്. സ്റ്റിൽസ്‐ അനിൽ പേരാമ്പ്ര,  ചീഫ് അസോസിയറ്റ് ഡയറക്ടർ‐ സബിൻ. അസോസിയേറ്റ് ഡയറക്ടർ‐ ബിനോയ് മാത്യു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2Nbgo22
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages