ഇ വാർത്ത | evartha
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്ത് ചെമ്പഴന്തി മുസ്ലിം ജമാഅത്ത്

തിരുവനന്തപുരം:പ്രളയബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നാനാതുറകളിൽനിന്നു സഹായം പ്രവഹിക്കുന്നു. ചെമ്പഴന്തി മുസ്ലിം ജമാഅത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപയാണ് സംഭാവന ചെയ്തത്. ജമാഅത്ത് അംഗങ്ങളിൽ നിന്ന് പിരിച്ചെടുത്ത തുകയുടെ ചെക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന് ജമാഅത്ത് ഭാരവാഹികൾ കൈമാറി. ജമാഅത്ത് പ്രസിഡണ്ട് പി കബീർ, വൈസ് പ്രസിഡണ്ട് എം ഷാജു, സെക്രട്ടറി എം നസീർ, ട്രഷറർ അബ്ദുൽ മജീദ് തുടങ്ങിയവർ സംബന്ധിച്ചു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2O4n2DT
via IFTTT
No comments:
Post a Comment