പതിനേഴുകാരനെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച സംഭവം: അദ്ധ്യാപികയ്‌ക്കെതിരെ കേസെടുത്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

പതിനേഴുകാരനെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച സംഭവം: അദ്ധ്യാപികയ്‌ക്കെതിരെ കേസെടുത്തു

ഇ വാർത്ത | evartha
പതിനേഴുകാരനെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച സംഭവം: അദ്ധ്യാപികയ്‌ക്കെതിരെ കേസെടുത്തു

അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് സംഭവം. 17കാരനായ വിദ്യാര്‍ത്ഥിയെ പരീക്ഷയ്ക്ക് മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കണക്ക് ടീച്ചര്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് പരാതി. വിദ്യാര്‍ത്ഥിയും മാതാവും നല്‍കിയ പരാതിയില്‍ അദ്ധ്യാപികയായ ഒലാജിറേ അറോയ്‌ക്കെതിരെ പോലീസ് കേസെടുത്തു.

2017ല്‍ കണക്ക് ടീച്ചറായി എത്തിയത് മുതല്‍ അദ്ധ്യാപിക കുട്ടിയോട് മോശമായി പെരുമാറാന്‍ തുടങ്ങിയെന്നാണ് പരാതി. മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് അദ്ധ്യാപിക പരസ്യമായി മോശം വാക്കുകള്‍ ഉപയോഗിക്കാറുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു.

പുറത്ത് പറഞ്ഞാല്‍ കുഴപ്പമാകുമെന്ന് ഭയന്ന് കുട്ടി ഇക്കാര്യം ആരോടും പറഞ്ഞതുമില്ല. എന്നാല്‍ സഹികെട്ട് ഒടുവില്‍ അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തന്റെ ഇംഗിതത്തിന് വഴങ്ങാതിരുന്ന കുട്ടിയുടെ മാര്‍ക്കുകള്‍ അദ്ധ്യാപിക മനപ്പൂര്‍വം കുറച്ചെന്നും ഇക്കാര്യത്തില്‍ പരാതിപ്പെട്ടിട്ടും സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്നും കുട്ടിയുടെ മാതാവ് ചാള്‍സ്റ്റണ്‍ കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

അതേസമയം, ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് സ്‌കൂള്‍ വക്താവ് അറിയിച്ചു. ഇതേ സ്‌കൂളിലെ മറ്റ് ജീവനക്കാര്‍ക്കെതിരെയും നിരവധി പീഡന പരാതികള്‍ ഉയരുന്നുണ്ട്. തങ്ങളുടെ ജീവനക്കാരുടെ പശ്ചാത്തലവും ജീവിതരീതിയും സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്ന് അഭിഭാഷകരും കുറ്റപ്പെടുത്തുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2xSE1C1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages