തലയ‌്ക്കുള്ളിലെ മുഴ മൂക്കിലൂടെ നീക്കി; യുവാവിന‌് കാഴ‌്ച തിരിച്ചുകിട്ടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

തലയ‌്ക്കുള്ളിലെ മുഴ മൂക്കിലൂടെ നീക്കി; യുവാവിന‌് കാഴ‌്ച തിരിച്ചുകിട്ടി

കൊച്ചി
യുവാവിന്റെ തലച്ചോറിന്റെ അടിഭാഗത്ത‌് കാണപ്പെട്ട മുഴ മൂക്കിലൂടെ താക്കോൽദ്വാര ശസ്ത്രക്രിയ നടത്തി നീക്കം ചെയ്ത് എറണാകുളം ജനറൽ ആശുപത്രി അപൂർവനേട്ടം കൈവരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർക്കാർ ആശുപത്രിയിൽ ഇത്തരം ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. വാടകയ‌്ക്ക‌് എടുത്ത ഉപകരണങ്ങളുമായിട്ടായിരുന്നു ഈ ദൗത്യം.  ഇഎൻടി സർജൻ ഡോ. കെ ജി സജു, ന്യൂറോ സർജൻ ഡോ. ഡാൽവിൻ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ‌് ശസ്ത്രക്രിയ നടന്നത്.

വെൽഡിങ‌് തൊഴിലാളിയായ ആലുവ തോട്ടുംമുഖം എരുത്തിൽപ്പറമ്പ് എ കെ ഷാജഹാനാ (28)ണ് കാഴ്ചതടസ്സം, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളുമായി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. വിശദമായ പരിശോധനയിൽ തലച്ചോറിനുതാഴെ പിറ്റ്യുട്ടറി ഗ്രന്ഥിയിൽ നാല‌് സെന്റിമീറ്ററോളം വലിപ്പമുള്ള മുഴ കണ്ടെത്തി. സർക്കാർ ആശുപത്രികളിൽ തലയോട്ടി തുറന്ന് മുഴ നീക്കം ചെയ്യുന്ന പതിവുരീതിക്കു പകരം ന്യൂറോ, ഇഎൻടി സർജറി വിഭാഗങ്ങളുടെ ഏകോപനത്തിൽ മൂക്കിലൂടെ മുഴ നീക്കം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതിനാവശ്യമായ അത്യാധുനിക ഉപകരണങ്ങൾ ജനറൽ ആശുപത്രിയിൽ ഇല്ലാതിരുന്നതിനാൽ താൽക്കാലികമായി ബന്ധപ്പെട്ട കമ്പനികളിൽനിന്ന് ഇവ കടംവാങ്ങി.

കഴിഞ്ഞ  ആഗസ‌്ത‌് 15നാണ് നാലുമണിക്കൂർ ദീർഘിച്ച, സങ്കീർണതകൾ നിറഞ്ഞതും ഏറെ സൂക്ഷ്മവുമായ ശസ്ത്രക്രിയ നിർവഹിച്ചത്. അനസ്തറ്റിസ്റ്റുകളായ ഡോ. ഷേർളി ജയിംസ്, ഡോ. ദിവ്യ, ഡോ. അനന്തനാരായണൻ എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി. ശസ്ത്രക്രിയക്കുശേഷം ബോധം ഉണർന്നപ്പോൾത്തന്നെ രോഗിക്ക് കാഴ്ചശക്തി തിരികെ ലഭിച്ചു. സ്വകാര്യ ആശുപത്രികളിൽ രണ്ടുമുതൽ നാലുലക്ഷം രൂപവരെ ചെലവ് വരുന്ന ശസ്ത്രക്രിയമരുന്നുകൾ ഉൾപ്പെടെ ഇരുപതിനായിരത്തോളം രൂപ ചെലവിൽ പൂർത്തിയാക്കാനായി. സമീപഭാവിയിൽത്തന്നെ ഇത്തരം ശസ്ത്രക്രിയക്ക‌് ആവശ്യമായ ഉപകരണങ്ങൾ ജനറൽ ആശുപത്രിക്ക് സ്വന്തമാക്കാൻ നടപടികൾ അന്തിമഘട്ടത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


 



from Kerala || Deshabhimani ​Online ​News https://ift.tt/2MMPfxi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages