കവരത്തി
ലക്ഷദ്വീപിൽ സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം ഷെരീഫ് ഖാനെ അകാരണമായി ലോക്കപ്പിലിട്ട് മർദിച്ച സംഭവത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് സൂപ്രണ്ട് കെ കെ രാഗേഷ് എംപിക്ക് ഉറപ്പ് നല്‍കി. ഹെഡ്ക്വാർട്ടർ ഡിവൈഎസ‌്‌പിക്കാണ് അന്വേഷണച്ചുമതല നല്കിയിട്ടുള്ളതെന്ന് എസ‌്‌പി അറിയിച്ചു. ഇതു സംബന്ധിച്ച് രേഖാമൂലമുള്ള ഉറപ്പ് ലക്ഷദ്വീപ് പാർടി ലോക്കൽ കമ്മിറ്റിക്കും പൊലീസ് സൂപ്രണ്ട് നൽകി. ഷെരീഫ് ഖാനെ കവരത്തി ജയിലിൽ കെ കെ രാഗേഷ് എംപി സന്ദർശിച്ചു.
11ന് അർദ്ധരാത്രിക്കുശേഷമാണ് ഷെരീഫ്ഖാനെ പൊലീസ് പിടിച്ചുകൊണ്ടുപോയി മർദിച്ചത്. ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഷെരീഫ് ഖാൻ. കഴിഞ്ഞവർഷം ലക്ഷദ്വീപ് അഗത്തി ആശുപത്രിയിൽ രോഗിക്ക് ചികിത്സ നിഷേധിച്ചതിനെതിരെ മാർച്ച് നടത്തിയ സിപിഐ എം പ്രവർത്തകരെ കള്ളക്കേസ് ചുമത്തി മർദിച്ചിരുന്നു. അന്ന് ഷെരീഫ് ഖാന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ ഒട്ടേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഷെരീഫ് ഖാന്റെ നേതൃത്വത്തിൽ കോടതിയിൽ ഇതു സംബന്ധിച്ച് പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് കള്ളക്കേസ് ചുമത്തി വീണ്ടും അറസ്റ്റ് ചെയ്ത് മർദിച്ചവശനാക്കി ജയിലിലടച്ചത്.
സിപിഐ എം നേതാക്കളായ ലുക്മാൻ ഫുൾ ഹക്കിം, പി പി റഹിം, മുഹമ്മദലി, അഷ്കർ അലി തുടങ്ങിയ നേതാക്കളും ജയിലിൽ കെ കെ രാഗേഷ് എംപിയോടൊപ്പമുണ്ടായിരുന്നു. കവരത്തിയിൽ പ്രതിഷേധ യോഗം നടന്നു.
from Kerala || Deshabhimani Online News https://ift.tt/2xzsjfn
via IFTTT
No comments:
Post a Comment