കെഎസ‌്ആർടിസി: സിംഗിൾ ഡ്യൂട്ടി ആരംഭിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

കെഎസ‌്ആർടിസി: സിംഗിൾ ഡ്യൂട്ടി ആരംഭിച്ചു


തിരുവനന്തപുരം
കെഎസ‌്ആർടിസി  ഓർഡിനറി സർവീസുക‌ളിൽ എട്ട‌് മണിക്കൂർ ജോലി(സിംഗിൾ ഡ്യൂട്ടി)  സമ്പ്രദായത്തിന‌് തുടക്കമായി. ഞായറാഴ‌്ച മുതലാണ‌് മൾട്ടിഡ്യൂട്ടി സമ്പ്രദായത്തിനുപകരം സിംഗിൾ ഡ്യൂട്ടി ക്രമം ആരംഭിച്ചത‌്. കെഎസ‌്ആർടിസിയുടെ പുനഃസംഘടന സംബന്ധിച്ച‌് പഠിച്ച സുശീൽഖന്ന കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ‌് സിംഗിൾ ഡ്യൂട്ടി നിർബന്ധമാക്കുന്നത‌്. 

നിലവിൽ ആകെയുള്ള  5582 ഷെഡ്യൂളിൽ 2640 എണ്ണം ഡബിൾ ഡ്യൂട്ടിയാണ‌്. 1967 എണ്ണം ഒന്നര ഡ്യൂട്ടിയും 81 എണ്ണം രണ്ടര ഡ്യൂട്ടിയും 216 എണ്ണം മൂന്ന‌് ഡ്യൂട്ടിയുമാണ‌്. 49 എണ്ണം മൂന്ന‌് ഡ്യുട്ടിക്ക‌് മുകളിലാണ‌്. ഒന്നര ഡ്യൂട്ടി ചെയ്യുന്നവർ തുടർച്ചയായി 12 മണിക്കൂറും ഡബിൾ ഡ്യൂട്ടി ചെയ്യുന്നവർ 16 മണിക്കൂറും രണ്ടര ഡ്യൂട്ടി ചെയ്യുന്നവർ 20 മണിക്കൂറും  മുന്ന‌് ഡ്യൂട്ടിയുള്ളവർ 24 മണിക്കൂർ വരെയും മൂന്ന‌് ഡ്യൂട്ടിക്ക‌് മുകളിലുള്ളവർ 24 മണിക്കൂറിലധികവും ജോലി ചെയ്യേണ്ടി വരുന്നുണ്ട‌്. വിശ്രമമില്ലാതെ തുടർച്ചയായി ജോലിചെയ്യുന്നത‌് അപകടത്തിന‌് ഇടയാക്കുന്നതും പരിഗണിച്ചാണ‌് സിംഗിൾ ഡ്യൂട്ടി സംവിധാനം വ്യാപകമാക്കുന്നത‌്.

 പുതിയ സംവിധാനത്തിലൂടെ നിലവിലുള്ള ബസുകളുടെ ഒരു ട്രിപ്പും കുറയില്ലെന്ന‌് കെഎസ‌്ആർടിസി അറിയിച്ചു. സിംഗിൾ ഡ്യൂട്ടി സംവിധാനമായതോടെ നിശ്ചിതകേന്ദ്രങ്ങളിൽ എത്തുമ്പോൾ നിലവിലെ ഡ്രൈവറും കണ്ടക്ടറും മാറി തുടർന്നുള്ള സർവീസിന‌് അവിടെനിന്ന‌് പുതിയ ജീവനക്കാർ കയറും.



from Kerala || Deshabhimani ​Online ​News https://ift.tt/2MYHp8M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages