ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തിനിടെ ആരാധകരുടെ ഹൃദയം കീഴടക്കിയ അജ്ഞാത സുന്ദരി ഇതാ… - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തിനിടെ ആരാധകരുടെ ഹൃദയം കീഴടക്കിയ അജ്ഞാത സുന്ദരി ഇതാ…

ഇ വാർത്ത | evartha
ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തിനിടെ ആരാധകരുടെ ഹൃദയം കീഴടക്കിയ അജ്ഞാത സുന്ദരി ഇതാ…

ഏഷ്യകപ്പിലെ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തിനിടെ എല്ലാവരും തിരഞ്ഞ ഒരു സുന്ദരിയുണ്ടായിരുന്നു. കളികാണാനെത്തിയെ ആ അജ്ഞാത സുന്ദരിയാരെന്ന് കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു ആരാധകര്‍. ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരമായിരിക്കുന്നു.

നിവ്യ നവോര എന്നാണ് ഇന്ത്യന്‍ ആരാധകരുടെ മനസ്സ് കവര്‍ന്ന ആ സുന്ദരിയുടെ പേര്. റിയാലിറ്റി 247 എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് ആളെ കണ്ടെത്തിയത്. പക്ഷെ താരം സെലിബ്രിറ്റിയൊന്നുമല്ല. എന്നാല്‍ ബോളിവുഡിന്റെയും ഷാരുഖ് ഖാന്റെയും വലിയ ആരാധികയാണ് നിവ്യ നവോര.

നിവ്യ നവോര എന്ന പേര് ആയിരക്കണക്കിനാളുകളാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും തിരയുന്നത്. എന്നാല്‍ ഇവര്‍ക്ക് വെരിഫൈഡ് ഫേസ്ബുക്ക് പേജ് ഇല്ലെന്നാണ് വിവരം. ഇന്‍സ്റ്റഗ്രാമാകട്ടെ പ്രൈവറ്റ് അക്കൗണ്ടും. അതേസമയം നിവ്യയുടെ പേരില്‍ വ്യാജ അക്കൗണ്ടുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടിയപ്പോഴാണ് ഈ യുവതി ആദ്യമായി ഗ്യാലറിയില്‍ പ്രത്യക്ഷപ്പെട്ടതും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയതും. കറുപ്പ് വേഷമണിഞ്ഞെത്തിയ സുന്ദരിയുടെ ചിത്രങ്ങള്‍ അപ്പോള്‍ തന്നെ ആരാധകര്‍ പകര്‍ത്തി ട്വിറ്ററിലും മറ്റും ഇട്ടു. നിമിഷനേരം കൊണ്ട് ഇവയൊക്കെ വന്‍ ഹിറ്റാവുകയും ചെയ്തു. പിറകെ ട്രോളുകളും വരവായി.

പിന്നീട് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയപ്പോഴും ഇവര്‍ ഗ്യാലറിയിലെ ശ്രദ്ധാകേന്ദ്രമായി. അന്ന് പാക് ജെഴ്‌സിയിലായിരുന്നു വരവ്. രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ എതിരാളികളെയാണ് ഇവര്‍ പിന്തുണച്ചതെങ്കിലും ഇന്ത്യക്കാര്‍ തന്നെയായിരുന്നു ഇവരുടെ ആരാധകരില്‍ ഏറെയും. സൗന്ദര്യം മാത്രമല്ല, ഇവരുടെ സാന്നിധ്യം ഇന്ത്യയ്ക്ക് ഭാഗ്യം കൊണ്ട് വരുമെന്ന് ചില ഇന്ത്യന്‍ ആരാധകരെങ്കിലും ഉറച്ച് വിശ്വസിച്ചു. ഇന്ത്യാപാക് സൂപ്പര്‍ പോരാട്ടത്തിലും ഇവര്‍ക്കായി കാത്തിരിപ്പും തുടങ്ങി. ആരാധകരുടെ പ്രതീക്ഷകള്‍ തകര്‍ക്കാതെ അവര്‍ ഈ മത്സരത്തിനുമെത്തി. അതും ഗ്ലാമര്‍ ഒട്ടും കുറയ്ക്കാതെ തന്നെ. ഇതിനു പിന്നാലെയാമ് ഈ സുന്ദരിയെ ആരാധകര്‍ കണ്ടെത്തിയത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Iewvq7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages