എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജപ്രചരണം: ജേക്കബ് വടക്കഞ്ചേരി റിമാൻഡിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജപ്രചരണം: ജേക്കബ് വടക്കഞ്ചേരി റിമാൻഡിൽ

തിരുവനന്തപുരം > എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് നവമാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയതിന് അറസ്റ്റിലായ ജേക്കബ് വടക്കഞ്ചേരിയെ കോടതി റിമാൻഡ് ചെയ്തു. തിരുവനന്തപുരം സിജെഎം കോടതിയാണ് ഈ മാസം 21 വരെ ഇയാളെ റിമാൻഡ് ചെയ്തത്.

ജേക്കബ് വടക്കഞ്ചേരിയെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ഡിജിപിക്ക് കത്തു നൽകിയതിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.

മുൻപും രോഗപ്രതിരോധ മരുന്നുകൾക്കെതിരെ നവമാധ്യമങ്ങൾ വഴി വ്യാജപ്രചരണം നടത്തി വിവാദത്തിൽ ഉൾപ്പെട്ടയാളാണ് ജേക്കബ് വടക്കഞ്ചേരി. സമാനമായ കേസുകൾ ഇയാൾക്കെതിരേ മുൻപും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/2CAbYNj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages