പ്രളയം അവശേഷിപ്പിച്ച അജൈവമാലിന്യങ്ങൾ ശേഖരിക്കാനും സംസ‌്കരിക്കാനുമായി അന്താരാഷ്ട്ര ഏജൻസി ‘ജിയോ സൈക്കിൾ’ രംഗത്ത‌്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ പുനരുപയോഗിക്കാൻ കഴിയാത്ത അജൈവമാലിന്യം ശേഖരിക്കാൻ തയ്യാറാണെന്ന‌് ശുചിത്വമിഷനെ ഏജൻസി അറിയിച്ചു.
പുനരുപയോഗിക്കാനാകുന്ന അജൈവമാലിന്യങ്ങൾ പാഴ‌് വസ‌്തു കച്ചവടക്കാർ, സംഘടനകൾ തുടങ്ങിയവർ ശേഖരിക്കുന്നുണ്ടെങ്കിലും പുനരുപയോഗിക്കാനാകാത്തവ കാര്യമായി ആരും ഏറ്റെടുത്തിരുന്നില്ല. മലപ്പുറം ജില്ലയിൽമാത്രം പ്രളയത്തിനുശേഷം ഏതാണ്ട‌് 249 ടൺ അജൈവമാലിന്യം അടിഞ്ഞുവെന്നാണ‌് കണക്ക‌്. എറണാകുളത്ത‌് 5000 ടണ്ണോളമാണ‌്. മറ്റ‌് ജില്ലകളിലും കുറവൊന്നുമില്ല. ‘ജിയോ സൈക്കിൾ’ ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ വൻകിട കമ്പനികളിൽ കൽക്കരിക്ക‌് പകരം ഇന്ധനമായി ഉപയോഗപ്പെടുത്തുകയാണ‌് ചെയ്യുന്നത‌്. പുനരുപയോഗിക്കാനാകുന്ന വസ‌്തുക്കളോടൊപ്പം പുനരുപയോഗിക്കാനാകാത്ത സോഫാ സെറ്റുകൾ, ബെഡ്ഡുകൾ, റക്‌സിൻ ബാഗ‌്, തെർമോകോൾ, ചെരുപ്പുകൾ, തുണി, പ്ലാസ്റ്റിക് കവറുകൾ, സിമന്റ് ചാക്കുകൾ തുടങ്ങിയവയും ശേഖരിക്കും.
ഇവയിലൊന്നും ലോഹത്തിന്റെയും രാസവസ‌്തുക്കൾ, മരുന്നുകൾ തുടങ്ങിയവയുടെയും അംശമുണ്ടാകരുത‌്. തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ, ഹരിത കർമസേനയുടെയോ സംഘങ്ങളുടെയോ സേവനം ഉപയോഗപ്പെടുത്തി മാലിന്യം തരംതിരിച്ച‌് സൂക്ഷിച്ചാൽ ഇവ ഏറ്റെടുക്കും. താൽപ്പര്യമുള്ളവർക്ക‌് ശുചിത്വ, ഹരിതകേരളം ജില്ലാ മിഷനുകളുമായി ബന്ധപ്പെടാം.
from Kerala || Deshabhimani Online News https://ift.tt/2NYclCN
via IFTTT
No comments:
Post a Comment