രഞ്ജുവിന്റെ കൊലപാതകം : പ്രതികളെ വിട്ടുകിട്ടാൻ പൊലീസ് കോടതിയെ സമീപിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

രഞ്ജുവിന്റെ കൊലപാതകം : പ്രതികളെ വിട്ടുകിട്ടാൻ പൊലീസ് കോടതിയെ സമീപിക്കും


കൊല്ലം
യുവാവിനെ കൊലപ്പെടുത്തി നാഗർകോവിലിനു സമീപം ക്വാറി മാലിന്യത്തിൽ കുഴിച്ചിട്ട സംഭവത്തിൽ റിമാൻഡിലായ പ്രതികളെ കൂടുതൽ അന്വേഷണത്തിനായി വിട്ടുകിട്ടാൻ പൊലീസ് തിങ്കളാഴ്ച  കോടതിയെ സമീപിക്കും. കഴിഞ്ഞ 15നു കാണാതായ പേരൂർ കൊറ്റങ്കര അയ്യരുമുക്കിനു സമീപം പ്രോമിസ് ലാൻഡിൽ രഞ്ജു (40) എന്ന രഞ്ജിത് ജോൺസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പരവൂർ പൂതക്കുളം പാണാട്ടുചിറയിൽ ഉണ്ണി (കൈതപ്പുഴ ഉണ്ണി), ചമ്പക്കുളം സ്വദേശി വിനീഷ് എന്നിവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷക സംഘം കൊല്ലം ഫസ്റ്റ‌്ക്ലാസ് മജിസ‌്ട്രേട്ട‌് കോടതിയിൽ അപേക്ഷ നൽകുന്നത്. അതിനിടെ കേസിൽ ഒളിവിലായ മുഖ്യപ്രതി മനോജ് ഉൾപ്പെടെ നാലുപേർക്കായി  പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

മൂന്നു കൊലപാതകശ്രമക്കേസിലും നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ് റിമാൻഡിലായ ഉണ്ണി. നാഷണൽ പെർമിറ്റ് ലോറി ഡ്രൈവറായിരുന്നു. കൊലപാതകം നടത്തിയശേഷം പ്രതികൾ പൊലീസിനെ വട്ടംകറക്കാനായി ഗൂഢപദ്ധതികൾ പ്ലാൻ ചെയ്തിരുന്നതായി ചോദ്യം ചെയ്യലിനിടെ പിടിയിലായ പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തി. പൊലീസ് പിടിച്ചാൽ മൃതദേഹം ഇത്തിക്കരയാറ്റിൽ തള്ളിയെന്നു പറയാനായിരുന്നു പ്രതികൾക്കിടയിലെ ധാരണ. എന്നാൽ, പൊലീസ് പിടിയിലായ ഉണ്ണി വിശദമായ ചോദ്യം ചെയ്യലിനിടയിൽ സംഭവവും മൃതദേഹം കുഴിച്ചിട്ട സ്ഥലവും വെളിപ്പെടുത്തുകയായിരുന്നു. നാഗർകോവിലിനു സമീപം സമൂതപുരത്തെ പൊന്നാങ്കുടിയിൽ ക്വാറി വേസ്റ്റുകൾ നിക്ഷേപിക്കുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ, മൃതദേഹം ഇവിടെത്തന്നെയുള്ള ഒഴിഞ്ഞ സ്ഥലത്തെ മറ്റൊരു കുഴിയിലേക്ക് ഉണ്ണി മാത്രംപോയി മാറ്റണമെന്നും മുഖ്യപ്രതി നിർദേശിച്ചിരുന്നു.

ദൃശ്യം സിനിമയിലേതുപോലെ വട്ടംകറക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പൊലീസ് കരുതുന്നു. കൊല്ലം എസിപി പ്രദീപിന്റെ മേൽനോട്ടത്തിൽ ഇരവിപുരം സിഐ ബി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘം മറ്റു പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഒളിവിലുള്ള പ്രതികളുടെ മൊബൈൽ ഫോൺ സ്വിച്ച്ഓഫാണ്.

വീട്ടിൽ അലങ്കാര പ്രാവ് വളർത്തലും വിപണനവും നടത്തുന്ന രഞ്ജുവിനെ 15നു വൈകിട്ടാണ് വീട്ടിൽനിന്ന‌് പ്രതികൾ കാറിലെത്തി കൂട്ടിക്കൊണ്ടുപോയത്. മുഖ്യപ്രതിയായ മനോജും രഞ്ജുവും അടുത്ത സുഹൃത്തുക്കളായിരുന്നു. മനോജിന്റെ ഭാര്യ ഒമ്പതു വർഷമായി രഞ്ജുവിനൊപ്പമാണ് താമസം. ഇതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. അന്വേഷക സംഘം പ്രതികളുമായി തമിഴ്നാട്ടിലെത്തിയാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലെ പച്ചകുത്തിയ പാടാണ് അഴുകിത്തുടങ്ങിയ മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത്. രഞ്ജുവിന്റെ അമ്മ ട്രീസ ജോൺസൻ സിറ്റി പൊലീസ് കമീഷണർ അരുൾ ആർ ബി കൃഷ്ണയ്ക്കു നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. മൃതദേഹം ശനിയാഴ്ച രാവിലെ 10ന് പട്ടത്താനം ഭാരതരാജ്ഞി പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2MXS8AC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages