തിരുവനന്തപുരം > ദുബായിലെ പ്രമുഖ ക്ഷീരോത്പാദന സ്ഥാപനമായ അല്‍റവാബി ഡയറിയിലെ മലയാളി ജീവനക്കാരുടെ സംഘടന 'മലയാളികൂട്ടായ്‌മ'യുടെ നേതൃത്വത്തില്‍ പ്രളയദുരന്തബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തി. ജീവനക്കാരില്‍നിന്നും സമാഹരിച്ച 250000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി.
പ്രളയ ദുരന്തത്തില്‍ വീട് നഷ്ടമായ അല്‍റവാബിയിലെ തൊഴിലാളിയായ അഖിലിന് 50000 രൂപയും നല്‍കി. പാകിസ്ഥാന്‍,നേപ്പാള്‍, സുഡാന്‍, ഈജിപ്ത്, ശ്രീലങ്ക മുതലായ രാജ്യങ്ങളിലെ തൊഴിലാളികളും ധനസമാഹരണത്തില്‍ പങ്കാളിയായി. മലയാളി കൂട്ടായ്മയുടെ പ്രസിഡന്റ് നവാസ്, സെക്രട്ടറി ഡിബിന്‍ തോമസ്, ട്രഷറര്‍ നൗഷാദ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
from Kerala || Deshabhimani Online News https://ift.tt/2x76C7e
via IFTTT
No comments:
Post a Comment