ഡോക്ടറേറ്റ് ബിരുദം നിരസിച്ച് സച്ചിൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

ഡോക്ടറേറ്റ് ബിരുദം നിരസിച്ച് സച്ചിൻ

ഇ വാർത്ത | evartha
ഡോക്ടറേറ്റ് ബിരുദം നിരസിച്ച് സച്ചിൻ

കൊൽക്കത്തയിലെ ജാദവ്പുർ യൂണിവേഴ്സിറ്റിയിൽ ഡിസംബർ 24നു നടക്കുന്ന സർവകലാശാലയുടെ വാർഷിക ബിരുദദാന ചടങ്ങിൽ വച്ച് ക്രിക്കറ്റ് ഇതിഹാസത്തെ ആദരിക്കാനായിരുന്നു തീരുമാനം. എന്നാൽ സച്ചിൻ ഹോണററി ഡോക്ടറേറ്റിനോട് നോ പറയുകയായിരുന്നു.

തന്റെ വ്യക്തിഗതമായ നിലപാടുകൾ ഇത്തരം ബഹുമതികൾ സ്വീകരിക്കുന്നതിൽ നിന്നും വിലക്കുന്നതായി അദ്ദേഹം സർവകലാശാല വൈസ് ചാൻസലർ സുരഞ്ജൻ ദാസിന് അയച്ച ഇ മെയിൽ സന്ദേശത്തിൽ വ്യക്തമാക്കി.

ഇത്തരം ബിരുദങ്ങൾ സ്വീകരിക്കില്ലെന്നത് വ്യക്തിപരമായ തീരുമാനമാണ്. ഇവ സ്വീകരിക്കാൻ തക്ക വിധത്തിൽ താൻ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇത്തരം ഒരു വാഗ്ദാനം വന്നിരുന്നുവെങ്കിലും നിരസിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. 2011ൽ രാജീവ് ഗാന്ധി യുണിവേഴ്‌സിറ്റി ഓഫ് ഹെൽത് സയൻസിന്റെ ഡി ലിറ്റ് ബിരുദ വാഗ്ദാനവും സച്ചിൻ നിരസിച്ചിരുന്നു.

സച്ചിൻ സ്വീകരിക്കാത്ത സാഹചര്യത്തിൽ ബോക്‌സിംഗ് താരം മേരി കോമിന് ഡി ലിറ്റ് ബിരുദം നൽകുമെന്ന് സർവകലാശാല അറിയിച്ചു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2MRKgM7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages