കോതമംഗലം
ഏഷ്യൻ ഗെയിംസിൽ റിലേയിൽ സ്വർണം നേടിയ വി കെ വിസ്മയക്ക് ഡിവൈഎഫ്ഐ വീട് നിർമിച്ചുനൽകും. ഡിവൈഎഫ്ഐ കോതമംഗലം ബ്ലോക്ക് കമ്മിറ്റി വിസ്മയക്കും പരിശീലകനായ രാജു പോളിനും നൽകിയ അനുമോദനയോഗത്തിൽ സിപിഐ എം കോതമംഗലം ഏരിയ സെക്രട്ടറി ആർ അനിൽ കുമാറാണ് പ്രഖ്യാപനം നടത്തിയത്. അനുമോദനയോഗം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആദർശ് കുര്യാക്കോസ് അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം എസ് സതീഷ്, ആന്റണി ജോൺ എംഎൽഎ, ജില്ലാ സെക്രട്ടറി കെ എസ് അരുൺകുമാർ, പ്രസിഡന്റ് പ്രിൻസി കുര്യാക്കോസ്, ട്രഷറർ പി ബി രതീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം, കെ എ ജോയി, എ എ അൻഷാദ്, കെ പി ജയകുമാർ, ജെയ്സൺ ബേബി എന്നിവർ സംസാരിച്ചു.
from Kerala || Deshabhimani Online News https://ift.tt/2xRax7J
via IFTTT
No comments:
Post a Comment