ഇ വാർത്ത | evartha
അഭിനയരീതികള്‍ നോക്കിയാല്‍ മോഹന്‍ലാലും ഫഹദും ഒരു പോലെ: സത്യന്‍ അന്തിക്കാട്

അഭിനയരീതികള്‍ നോക്കിയാല്‍ മോഹന്‍ലാലും ഫഹദ് ഫാസിലും ഒരു പോലെയാണെന്നും ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ വന്നാല്‍ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള പണി അഭിനയമാണെന്ന് തോന്നിപ്പോകുമെന്നും സംവിധായകന്‍ സത്യന്‍ അന്തിക്കാട്.
ഫഹദിന്റെയുള്ളില്‍ ഒരു സംവിധായകനുണ്ടെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും സത്യന്‍ അന്തിക്കാട് നാനയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. ‘ഒരു കഥാപാത്രത്തെ ഫഹദ് ഉള്‍ക്കൊള്ളുന്ന രീതിയില്‍ തന്നെ വ്യത്യാസങ്ങള്‍ പ്രകടമാണ്.
അയാള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്ന സമയം മുതല്‍ ഞാനത് അനുഭവിച്ചിട്ടുണ്ട്. ഒരു ഉദാഹരണം പറയാം. ഞാന്‍ പ്രകാശനിലെ നായിക സലോമി( നിഖില വിമല്‍)പ്രകാശനോട് പറയുന്നത,് താന്‍ ജര്‍മ്മനിയിലേക്ക് പോവുകയാണെന്നും അവിടെ മൂവായിരം മാര്‍ക്ക് ശമ്പളമുണ്ടെന്നുമാണ്.
മൂവായിരം മാര്‍ക്കെന്ന് പറഞ്ഞാല്‍ എത്രയെന്ന് പ്രകാശന്‍ സലോമിയോട് ചോദിക്കുന്നുണ്ട്. അപ്പോഴുള്ള പ്രകാശന്റെ പ്രതികരണമായി എന്റെ മനസ്സിലുണ്ടായിരുന്നത് ഒരു മാസം മൂന്നു ലക്ഷമോ എന്ന ആശ്ചര്യദ്യോതകമായ മറുപടിയായിരുന്നു. പക്ഷേ എന്നെ ഫഹദ് അത്ഭുതപ്പെടുത്തി.
ഡയലോഗ് മോഡുലേഷന്‍ കൊണ്ടാണ് അയാള്‍ അത്ഭുതപ്പെടുത്തിയത്. ഫഹദിന്റെ പ്രതികരണം ഞാന്‍ ചിന്തിച്ചതിനെക്കാള്‍ മികച്ചതായിരുന്നു.’ സത്യന്‍ അന്തിക്കാട് പറഞ്ഞു. സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും പുതിയ ചിത്രം ഞാന്‍ പ്രകാശനില്‍ നായകനായെത്തുന്നത് ഫഹദാണ്. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം ഇരുവരുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2PZjUd1
via IFTTT
No comments:
Post a Comment