തിരുവനന്തപുരം > ശാസ്ത്ര കായിക കലാമേളകള്‍ സെലക്ഷന്‍ പ്രോസസ് മാത്രമായി നടത്താന്‍ തീരുമാനിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഇതുമായി ബന്ധപ്പെട്ട് വരുന്ന പതിനേഴാം തീയതി മാനുവല്‍ കമ്മറ്റി ചേരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ആര്‍ഭാടമില്ലാതെ നടത്തുക എന്നതാണ് തീരുമാനം. നിലവിലെ മാനുവലില്‍ ചിലമാറ്റങ്ങള്‍ ഉണ്ടാകും. ഇപ്പോള്‍ ആലപ്പുഴയിലാണ് കലോല്‍സവം നടത്താനായി തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ മാനുവല്‍ കമ്മറ്റി ചേര്‍ന്ന് അന്തിമ തീരുമാനത്തില്‍ എത്തും.
യാതൊരു വിധ ആര്‍ഭാടവും ഇത്തവണത്തെ കലോല്‍സത്തിന് ഉണ്ടാകില്ല. ഒന്നും രണ്ടും മൂന്നം സ്ഥാനക്കാരെ തെരഞ്ഞെടുക്കുന്നതിനും ഗ്രേഡ് നല്‍കുന്നതിനും ഇതുവഴി അര്‍ഹരായ കുട്ടികള്‍ക്ക് ഗ്രേസ്മാര്‍ക്ക് നഷ്ടപ്പെടാതിരിക്കുന്നതിനും വേണ്ടി മാത്രമായിരിക്കും കലോല്‍സവം.
പ്രളയക്കെടുതിയെ തുടര്‍ന്ന് കലോല്‍സവം നടത്തേണ്ട എന്നായിരുന്നു സര്‍ക്കാര്‍ തീരുമാനമെങ്കിലും വിദ്യാര്‍ഥികളുടെ ഗ്രേസ്മാര്‍ക്ക് ഉള്‍പ്പെടെ പരിഗണിച്ച് കലോല്‍സവം നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2CFN3rV
via IFTTT
No comments:
Post a Comment