പ്രളയ ഭൂപടം (ഫ്ലഡ‌് മാപ്പിങ‌്) തയാറാക്കുന്നതിനു മുന്നോടിയായുള്ള പ്രാരംഭപരിശോധന ഉടൻ തുടങ്ങും. ആദ്യഘട്ടത്തിൽ ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സിഡബ്ല്യുആർഡിഎം) നേതൃത്വത്തിൽ പ്രളയകാലത്തെ ജലവിതാനം അടയാളപ്പെടുത്തും. കാസർകോട‌്, കണ്ണൂർ, വയനാട‌്, കോഴിക്കോട‌്, മലപ്പുറം ജില്ലകളിലെ പ്രവർത്തനങ്ങൾക്ക‌് സിഡബ്ല്യുആർഡിഎമ്മിനെയാണ‌് സർക്കാർ ചുമതലപ്പെടുത്തിയത‌്. മധ്യ‐ തെക്കൻ കേരളത്തിൽ കേരള ഫോറസ‌്റ്റ‌് റിസർച്ച‌് ഇൻസ‌്റ്റിറ്റ്യൂട്ട‌്(കെഎഫ‌്ആർഐ), എംജി സർവകലാശാല എന്നിവയ്‌ക്കാണ‌് ചുമതല. ഉരുൾപൊട്ടലിനെക്കുറിച്ച‌് ജിയോളജിക്കൽ സർവേ ഓഫ‌് ഇന്ത്യയാണ‌് പഠനം നടത്തുക.
ചതുരശ്ര കിലോമീറ്ററിൽ നാലിടത്തായാണ‌് പ്രളയ ജലവിതാനം അടയാളപ്പെടുത്തുക. പ്രളയജലം കയറിയ ആഴവും നീളവും പരിശോധിക്കും. ഇവിടങ്ങളിലെ ഇപ്പോഴത്തെ നില അറിയാനുള്ള ചിത്രങ്ങളും എടുക്കും. തുടർന്ന‌് പ്രളയസമയത്തെ ആകാശചിത്രങ്ങളുമായി താരതമ്യപ്പെടുത്തി കെടുതിയുടെ രൂക്ഷത തിട്ടപ്പെടുത്തും.
ഫ്ലഡ‌് മാപ്പിങ്ങിന്റെ മുഖ്യമേൽനോട്ടച്ചുമതല കേന്ദ്ര ജലകമീഷനാണ‌്. അതിന‌് സഹായകമാകുന്ന പ്രവർത്തനമാണ‌് സിഡബ്ല്യുആർഡിഎം നടത്തുന്നതെന്ന‌് എക‌്സിക്യൂട്ടീവ‌് ഡയറക്ടർ ഡോ. എ ബി അനിത പറഞ്ഞു.
ജലവിതാനത്തിന്റെ അടയാളപ്പെടുത്തലും മറ്റും അടങ്ങിയ റിപ്പോർട്ട‌് സർക്കാർ തയാറാക്കുന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ നൽകും. തിങ്കളാഴ‌്ചയ‌്ക്കുമുമ്പ‌് ആപ്പ‌് ലഭ്യമാകും. 20നകം ഇതുസംബന്ധിച്ച റിപ്പോർട്ട‌് ചിത്രങ്ങൾ സഹിതം ആപ്പിലൂടെ സർക്കാരിന‌് നൽകും.
ഭാവിയിൽ പ്രളയകെടുതികൾ ഒഴിവാക്കാനാവശ്യമായ മാർഗനിർദേശങ്ങളും പരിഹാരവും ശാസ‌്ത്രീയമായി കണ്ടുപിടിക്കും. രണ്ടുമാസത്തിനകം പഠന റിപ്പോർട്ട‌് സമർപ്പിക്കാനാകും. തുടർന്ന‌് കേന്ദ്ര ജല കമീഷന്റെ മേൽനോട്ടത്തിൽ അന്തിമ രൂപരേഖ തയ്യാറാക്കും.
from Kerala || Deshabhimani Online News https://ift.tt/2wNHqCz
via IFTTT
No comments:
Post a Comment