കായികതാരങ്ങൾക്ക‌് പിഎസ‌്സി സംവരണം വരുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

കായികതാരങ്ങൾക്ക‌് പിഎസ‌്സി സംവരണം വരുന്നു


കായികതാരങ്ങൾക്ക് പിഎസ്‌സി നിയമനത്തിൽ ഒരു ശതമാനം സംവരണം ഏർപ്പെടുത്താൻ സർക്കാർ തത്വത്തിൽ  തീരുമാനിച്ചിട്ടുണ്ടെന്ന‌്  മന്ത്രി ഇ പി ജയരാജൻ അറിയിച്ചു. സ്പെഷ്യൽ റിക്രൂട്ട്മെന്റിലൂടെ നിയമനം നടത്താനാണ് ആലോചിക്കുന്നത്. ഇതിലൂടെ കൂടുതൽ കായികതാരങ്ങൾക്ക് സർക്കാർ വകുപ്പുകളിൽ നിയമനം ലഭിക്കാനുള്ള സാധ്യതയേറും.

നിലവിൽ കേരള പൊലീസിൽ വിവിധ സായുധ ബറ്റാലിയനുകളിലെ ഹവിൽദാർ തസ്തികകളിൽ 146 തസ്തിക വിവിധ കായിക ഇനങ്ങൾക്കായി നീക്കിവച്ച് ഉത്തരവായിട്ടുണ്ട‌്. 

ഒരുവർഷം 50 കായികതാരങ്ങൾക്കാണ് സ്പോർട്സ് ക്വോട്ട വഴി നിയമനം നൽകുന്നത്. 2010 മുതൽ 2014 വരെയുള്ള സ്പോർട്സ് ക്വോട്ടാ നിയമനത്തിന്റെ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയായി. രണ്ട് മാസത്തിനകം നിയമനം പൂർത്തിയാക്കും.

2015 മുതൽ 2017 വരെയുള്ള സ്പോർട്സ് ക്വോട്ടാ നിയമനത്തിന്റെ അപേക്ഷ ക്ഷണിക്കാൻ നടപടി പുരോഗമിക്കുകയാണ്. എൽഡിഎഫ‌് സർക്കാർ വന്നശേഷം ദേശീയ ഗെയിംസിൽ  വ്യക്തിഗത വിഭാഗത്തിൽ മെഡൽ  നേടിയ 72 കായികതാരങ്ങൾക്ക് നിയമനം നൽകിയിട്ടുണ്ട്. വൈദ്യുതി വകുപ്പിൽ 23 താരങ്ങൾക്കും നിയമനം നൽകി. ഇന്ത്യൻ ഫുട്ബോൾ താരം സി കെ വിനീത്, വോളിബോൾ താരം സി കെ രതീഷ്, കബഡി താരം പി കെ രാജിമോൾ, സ്പെഷ്യൽ ഒളിമ്പിക്സിൽ പങ്കെടുത്ത പി കെ ഷൈഭൻ എന്നിവർക്കും നിയമനം നൽകിയിട്ടുണ്ട്. അതുപോലെ സന്തോഷ് ട്രോഫി വിജയിച്ച ജോലിയില്ലാത്ത 11 കായികതാരങ്ങൾക്ക് ജോലി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/2MLjqoD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages