എം എല്‍ എ വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ജോലിവാഗ്ദാനം; ലക്ഷങ്ങള്‍ തട്ടിയെടുത്ത് യുവാവ് മുങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

എം എല്‍ എ വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ജോലിവാഗ്ദാനം; ലക്ഷങ്ങള്‍ തട്ടിയെടുത്ത് യുവാവ് മുങ്ങി

ഇ വാർത്ത | evartha
എം എല്‍ എ വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ജോലിവാഗ്ദാനം; ലക്ഷങ്ങള്‍ തട്ടിയെടുത്ത് യുവാവ് മുങ്ങി

പത്തനംതിട്ട: എം എല്‍ എയുടെ പേഴ്സണല്‍ സ്റ്റാഫെന്നു തെറ്റിദ്ധരിപ്പിച്ച്‌ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ യുവാവ് മുങ്ങി. പത്തനംതിട്ട ആറാട്ടുപുഴ സ്വദേശി ബിജോ മാത്യുവാണ് ആറന്മുള എം എല്‍ എ വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫെന്നു തെറ്റിദ്ധരിപ്പിച്ച്‌ ആറുലക്ഷത്തിലധികം രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയത്.

തിരുവല്ല സ്വദേശികളായ മൂന്നുപേര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് 1.65 ലക്ഷം രൂപ വാങ്ങിയെന്നാണ് ഡി.വൈ.എസ്‌.പിക്ക് ലഭിച്ച പരാതിയില്‍ പറയുന്നത്.

അടൂര്‍ സ്വദേശികളില്‍ നിന്നും 3,45,000 രൂപയും ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. ഇവര്‍ അടൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കി. വീടിനടുത്തുള്ള ഒരാളില്‍ നിന്നും ഒന്നരലക്ഷം രൂപയും ബിജോ ജോലി വാഗ്ദാനം നടത്തി തട്ടിയെടുത്തതായും പരാതി നിലനില്‍ക്കുന്നുണ്ട്.

ബിജോ മാത്യു ജോലിക്കായി തന്നെ സമീപിച്ചിരുന്നുവെങ്കിലും പേഴ്സണല്‍ സ്റ്റാഫ് അല്ലായിരുന്നുവെന്ന് വീണാ ജോര്‍ജ് പ്രതികരിച്ചു. ആള്‍മാറാട്ടത്തിനും വ്യാജരേഖ ചമച്ചതിനും ഇയാള്‍ക്കെതിരെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതായും വീണ പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2prDdjZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages