ആരും ഒന്ന് നോക്കിപ്പോകും ഈ രണ്ടുവയസുകാരിയുടെ കണ്ണുകള്‍ കണ്ടാല്‍: പക്ഷേ വലിയ കണ്ണുകള്‍ക്ക് പിന്നില്‍ വേദനിപ്പിക്കുന്ന ഒരു രഹസ്യമുണ്ട് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

ആരും ഒന്ന് നോക്കിപ്പോകും ഈ രണ്ടുവയസുകാരിയുടെ കണ്ണുകള്‍ കണ്ടാല്‍: പക്ഷേ വലിയ കണ്ണുകള്‍ക്ക് പിന്നില്‍ വേദനിപ്പിക്കുന്ന ഒരു രഹസ്യമുണ്ട്

ഇ വാർത്ത | evartha
ആരും ഒന്ന് നോക്കിപ്പോകും ഈ രണ്ടുവയസുകാരിയുടെ കണ്ണുകള്‍ കണ്ടാല്‍: പക്ഷേ വലിയ കണ്ണുകള്‍ക്ക് പിന്നില്‍ വേദനിപ്പിക്കുന്ന ഒരു രഹസ്യമുണ്ട്

എന്തൊരു സുന്ദരിയാണ്. എന്തൊരു അഴകാണ് നിന്റെ കണ്ണുകള്‍ക്കെന്ന് ആരും അറിയാതെ പറഞ്ഞുപോകും. അത്രയും മിഴിവും അഴകുമാണ് രണ്ടുവയസ്സുകാരിയായ മെഹലാനിയുടെ കണ്ണുകള്‍ക്ക്. ജനിക്കുമ്പോഴേ മെഹലാനിയുടെ കണ്ണുകള്‍ അങ്ങനെ തന്നെയായിരുന്നു.

അമ്മ കെരീനയെ ആദ്യം ആകര്‍ഷിച്ചതും അവളുടെ കണ്ണുകളായിരുന്നു. എന്നാല്‍ അവളുടെ കണ്ണുകളുടെ അസാധാരണമായ വലിപ്പവും, ആകൃതിയിലുള്ള വ്യത്യാസവുമെല്ലാം അച്ഛന്‍ മിറോണും മറ്റ് ബന്ധുക്കളും ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ആരും അക്കാര്യം കെരീനയോട് പറഞ്ഞില്ല.

പിന്നീട് ഡോക്ടര്‍മാര്‍ക്ക് തന്നെ ആ സത്യം കെരീനയോട് പറയേണ്ടിവന്നു. ഒരു ജനിതക രോഗമാണ് മെഹലാനിയുടെ കണ്ണുകളുടെ ഭംഗിക്ക് പിന്നിലെ രഹസ്യം. ‘ആക്‌സന്‍ഫെല്‍ഡ് ഗീഗര്‍’ (Axenfeld-Gieger) എന്ന അസുഖത്തെപ്പറ്റി അതിന് മുമ്പ് കെരീന കേട്ടിരുന്നില്ല.

അത് എന്താണെന്ന് പോലും അറിയില്ല. കണ്ണുകളിലെ ഐറിസ് ഒന്നുകില്‍ ഉണ്ടാകില്ല, അല്ലെങ്കില്‍ തീരെ ചെറുതായിരിക്കും, കൃഷ്ണമണിയാണെങ്കില്‍ വളരെ വലുതും, കൃത്യമായി ആകൃതിയില്ലാത്തതും ആയിരിക്കും. ക്രമേണ കാഴ്ച പരിപൂര്‍ണ്ണമായി നഷ്ടപ്പെടുന്ന ഭീകരമായ അസുഖം!

പോരാടാന്‍ കെരീനയും ഭര്‍ത്താവും തീരുമാനിച്ചു. അടിയന്തരമായ ശസ്ത്രക്രിയ ഉടന്‍ നടത്തി. അതിനാല്‍ കാഴ്ച നഷ്ടപ്പെടാതെ മെഹലാനിയെ രക്ഷപ്പെടുത്താനായി. എങ്കിലും കാഴ്ച നഷ്ടപ്പെട്ടേക്കാമെന്ന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു. വെളിച്ചം നേരിടാനുള്ള കഴിവ് കുറവായതിനാല്‍ സണ്‍ഗ്ലാസ് വച്ചാണ് മെഹലാനി പുറത്തേക്കിറങ്ങുന്നത്.

മിനോസോട്ടയിലെ വീടിന്റെ മുറ്റത്തേക്ക് പോലും ഈ ഗ്ലാസില്ലാതെ കുഞ്ഞ് മെഹലാനിക്ക് ഇറങ്ങാനാകുന്നുമില്ല. എനിക്ക് ഉറപ്പുണ്ട് എന്റെ കുഞ്ഞ് സുന്ദരി ഇതിനെ അതിജീവിക്കുമെന്ന്. അവളോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. ആരെങ്കിലും സുന്ദരിയാണെന്ന് പറഞ്ഞാല്‍ നിറചിരിയോടെ നന്ദി പറയണമെന്ന്.

കെരീനയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെയാണ് മെഹലാനിയെ ലോകം അറിയുന്നത്. മെഹലാനിയുടെ സുന്ദരമായ ചിത്രങ്ങള്‍ വൈറലായതോടെയാണ് അവളുടെ രോഗത്തെപ്പറ്റിയും കെരീന വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയ വഴി ഈ രോഗത്തെപ്പറ്റി കൂടുതല്‍ പറയാനും അറിയാനുമായി ഒരു കമ്മ്യൂണിറ്റി തന്നെ കെരീന ഇതിനോടകം തുടങ്ങി.

അതിനിടെ മെഹലാനിക്കായി ഇപ്പോള്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് പതിനായിരങ്ങളാണ് പ്രാര്‍ത്ഥനയും സ്‌നേഹവും നേരുന്ന സന്ദേശങ്ങളുമായെത്തുന്നത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2PPKMvO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages