ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചുമതല കൈമാറി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചുമതല കൈമാറി

ന്യൂഡല്‍ഹി > ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ ബിഷപ്പിന്റെ ചുമതല കൈമാറി. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ രൂപാതാംഗങ്ങള്‍ക്ക് അയച്ചു. കേരളത്തിലേക്ക് പോകുന്നതിനാല്‍ രൂപതയുടെ ഭരണപരമായ ചുമതല കൈമാറുന്നതായാണ് സര്‍ക്കുലറില്‍ പറയുന്നത്. ഫാ. മാത്യു കോകണ്ടത്തില്‍, ഫാ. ജോസഫ് തെക്കുംപാറ, ഫാ. സുബിന്‍ തെക്കേടത്ത് എന്നിവരടങ്ങുന്ന സമിതിക്കാണ് പകരം ചുമതല.

ഈ ചുമതല കൈമാറ്റം ബിഷപ്പ് രൂപതയ്ക്ക് പുറത്തേക്ക് പോകുമ്പോള്‍ ഉള്ള സ്വഭാവിക നടപടി മാത്രമാണെന്നും എന്നാലും സ്ഥാനം ഒഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പറഞ്ഞു.

ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞതു തന്നെയാണെന്നാണ് സൂചന. സാധാരണ ബിഷപ്പ് പോകുമ്പോള്‍ സാമ്പത്തിക കാര്യങ്ങളടക്കമുള്ളവ മറ്റുള്ളവരെ ഏല്‍പ്പിക്കാറില്ലെന്നും ഇത്തവണ അതുണ്ടായിട്ടുണ്ടെന്നും അതിനാല്‍ ഫ്രാങ്കോ മുളയ്ക്കല്‍  സ്ഥാനമൊഴിഞ്ഞത്  തന്നെയാണെന്നുമാണ് റിപ്പോര്‍ട്ട്.
 



from Kerala || Deshabhimani ​Online ​News https://ift.tt/2NehdY0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages