ഇംഗ്ലണ്ട് ടീമിന്റെ വിജയാഘോഷത്തില്‍ നിന്ന് അലിയും ആദില്‍ റഷീദും വിട്ടു നിന്നു: വീഡിയോ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

ഇംഗ്ലണ്ട് ടീമിന്റെ വിജയാഘോഷത്തില്‍ നിന്ന് അലിയും ആദില്‍ റഷീദും വിട്ടു നിന്നു: വീഡിയോ

ഇ വാർത്ത | evartha
ഇംഗ്ലണ്ട് ടീമിന്റെ വിജയാഘോഷത്തില്‍ നിന്ന് അലിയും ആദില്‍ റഷീദും വിട്ടു നിന്നു: വീഡിയോ

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇംഗ്ലണ്ട് ടീം പരമ്പരാഗത രീതിയില്‍ ഷാംപെയിന്‍ പൊട്ടിച്ചായിരുന്നു ഓവലില്‍ അവരുടെ വിജയം ആഘോഷിച്ചത്. എന്നാല്‍ രണ്ട് ഇംഗ്ലീഷ് താരങ്ങള്‍ മാത്രം ഈ ആഘോഷങ്ങളില്‍ നിന്നും വിട്ടുനിന്നു. ഇംഗ്ലണ്ടിന് പരമ്പര വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആദില്‍ റഷീദ്, മോയിന്‍ അലി എന്നിവരാണ് ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍ നിന്ന് വിട്ടുനിന്നത്.

രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന അലിസ്റ്റര്‍ കുക്ക് ഉള്‍പ്പെടയുളള താരങ്ങള്‍ ആഘോഷങ്ങളുടെ ഭാഗമായപ്പോഴാണ് ഇവര്‍ പെട്ടെന്ന് ദൂരേയ്ക്ക് മാറിനിന്നത്. ഇതിനു പിന്നിലെ കാരണം അവരുടെ മതവിശ്വാസമാണ്. ഇസ്‌ലാം മത വിശ്വാസികളായ ഇരുവരും ലഹരി ഉപയോഗങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്നവരാണ്.

അതുകൊണ്ടാണ് ടീമിന്റെ ഷാംപെയിന്‍ ആഘോഷങ്ങളില്‍ നിന്ന് ഇരുവരും വിട്ടുനിന്നത്. അതേസമയം, ടീമംഗങ്ങള്‍ ഒരുമിച്ച് കിരീടവുമായി ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോള്‍ ഇരുവരും ടീമിനൊപ്പം ചേര്‍ന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2CSDlSX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages