സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയിലേക്ക് നിസാന്റെ പുതിയ കിക്ക്‌സ് എസ്‌യുവി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയിലേക്ക് നിസാന്റെ പുതിയ കിക്ക്‌സ് എസ്‌യുവി

ഇ വാർത്ത | evartha
സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയിലേക്ക് നിസാന്റെ പുതിയ കിക്ക്‌സ് എസ്‌യുവി

കഴിഞ്ഞ വര്‍ഷം ബ്രസീലില്‍ ആഗോളതലത്തില്‍ ആദ്യമായി അവതരിപ്പിച്ച കിക്ക്‌സ് രൂപത്തില്‍ വലിയ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യയിലേക്കെത്തുന്നത്. റെനൊ ക്യാപ്ച്ചറിന് അടിത്തറയാകുന്ന പ്ലാറ്റ്‌ഫോമാണ് എംഒ. ഡസ്റ്റര്‍, ലോഡ്ജി മോഡലുകളില്‍ ഉപയോഗിച്ച് വിജയിച്ച M0 പ്ലാറ്റ്‌ഫോമില്‍നിന്ന് അല്‍പം പരിഷ്‌കാരങ്ങള്‍ വരുത്തിയതാണ് പുതിയ പ്ലാറ്റ്‌ഫോം.

നിലവില്‍ നിസാന്റെ ഐതിഹാസിക V- പ്ലാറ്റഫോമിലാണ് വിവിധ രാജ്യങ്ങളില്‍ കിക്ക്‌സ് നിരത്തിലുള്ളത്. 210 കോടി മുതല്‍മുടക്കി നിസാന്‍ നിര്‍മിക്കുന്ന കിക്‌സ് എസ്‌യുവി തുടക്കത്തില്‍ മെക്‌സിക്കോയിലും, ബ്രസിലിലുമാണ് നിര്‍മിക്കുന്നത്. റെനോയുടെ എഞ്ചിനാണ് നിസാന്‍ കിക്ക്‌സില്‍ ഉള്‍പ്പെടുത്തുക.

110 ബിഎച്ച്പി കരുത്തേകുന്ന 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനൊപ്പം 1.5 ലിറ്റര്‍ K9K ഡീസല്‍ എഞ്ചിനിലും കിക്ക്‌സ് പുറത്തിറങ്ങിയേക്കും. 5 സ്പീഡ് മാനുവല്‍/സി.വി.ടി ട്രാന്‍സ്മിഷനാണ് വാഹനത്തിലുണ്ടാകുക. എസ്.യു.വി ശ്രേണിയില്‍ നിസാന്‍ ടെറാനോയ്ക്കും മുകളിലായിരിക്കും കിക്ക്‌സിന്റെ സ്ഥാനം.

ഹ്യുണ്ടായ് ക്രേറ്റ, റെനോ ഡസ്റ്റര്‍, മാരുതി എസ് ക്രോസ് തുടങ്ങിയ കോംപാക്റ്റ് എസ്‌യുവികളുമായി മത്സരിക്കാനെത്തുന്ന വാഹനത്തിന് ഓട്ടമാറ്റിക് വകഭേദവുമുണ്ടാകും. 10 മുതല്‍ 15 ലക്ഷം രൂപ വരെയാണു വില പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 18ന് അവതരിപ്പിക്കുമെങ്കിലും വാഹനം വാണിജ്യാടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം ജനുവരിയോടെ മാത്രമേ വിപണിയിലെത്തൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2zuhihB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages