യൂറോപ്യന്‍ യൂണിയന്റെ പുതിയ പകര്‍പ്പാവകാശ നിയമം: ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള വന്‍കിട കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാകും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

യൂറോപ്യന്‍ യൂണിയന്റെ പുതിയ പകര്‍പ്പാവകാശ നിയമം: ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള വന്‍കിട കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാകും

ഇ വാർത്ത | evartha
യൂറോപ്യന്‍ യൂണിയന്റെ പുതിയ പകര്‍പ്പാവകാശ നിയമം: ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള വന്‍കിട കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാകും

പകര്‍പ്പാവകാശമുള്ള ഉള്ളടക്കങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ നിന്നു ഉപയോക്താക്കളെ വിലക്കുവാന്‍ ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള കമ്പനികളെ ശക്തമായി നിര്‍ദ്ദേശിക്കുന്ന പുതിയ പകര്‍പ്പാവകാശ നിയമത്തിനാണ് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

എഴുത്തുകാര്‍, കലാകാരന്മാര്‍, പ്രസാധകര്‍ ഉള്‍പ്പടെയുള്ള ഉള്ളടക്ക ഉടമകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന നിയമമാണിത്. ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള വന്‍കിട കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാണ് പുതിയ നിയമം. ഇതോടെ വ്യക്തിവിവരങ്ങളും ആക്ഷേപകരമായ ഉള്ളടക്കങ്ങളും കൈകാര്യം ചെയ്യുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ അധികൃതരുടെ കര്‍ശന നിരീക്ഷണം ഈ കമ്പനികള്‍ക്ക് മേല്‍ ഉണ്ടാവും.

യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ച ഈ നിയമത്തിന് യൂറോപ്യന്‍ കമ്മീഷന്റേയും യൂറോപ്യന്‍ യൂണിയന്‍ അംഗ രാജ്യങ്ങളുടേയും കൂടി ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഈ നിയമം ഇന്റര്‍നെറ്റിലൂടെയുള്ള തമാശകള്‍ക്ക് അന്ത്യം കുറിക്കുമെന്നും ഗൂഗിള്‍ ന്യൂസ് പോലുള്ളവ അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടാക്കുമെന്നുമുള്ള വിമര്‍ശനവുമുണ്ട്.

ഇതോടെ യൂട്യൂബ് വീഡിയോകളടക്കം പകര്‍പ്പാവകാശനിയമത്തിന്റെ പരിധിയില്‍ വരും. ടെക്ക് കമ്പനികളെല്ലാം പകര്‍പ്പാവകാശമുള്ള ഉള്ളടക്കത്തെ വേര്‍തിരിക്കുന്നതിനായുള്ള ഫില്‍റ്ററുകള്‍ വികസിപ്പിക്കേണ്ടതായി വരും.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2x8EX5U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages