ആരാധന ഭ്രാന്താകുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍: സിമ്പുവിനായി ശരീരത്തില്‍ കമ്പി തുളച്ച് തൂങ്ങി ആരാധകന്റെ പാലഭിഷേകം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

ആരാധന ഭ്രാന്താകുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍: സിമ്പുവിനായി ശരീരത്തില്‍ കമ്പി തുളച്ച് തൂങ്ങി ആരാധകന്റെ പാലഭിഷേകം

ഇ വാർത്ത | evartha
ആരാധന ഭ്രാന്താകുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍: സിമ്പുവിനായി ശരീരത്തില്‍ കമ്പി തുളച്ച് തൂങ്ങി ആരാധകന്റെ പാലഭിഷേകം

ബിഗ് സ്‌ക്രീനില്‍ കാണുന്ന സിനിമാതാരങ്ങളോടുള്ള ആരാധന പരിധി കടക്കുന്നത് പതിവുള്ള കാഴ്ചയാണ്. എന്നാല്‍ തമിഴ്‌നാട്ടിലെ ഒരു തിയേറ്ററില്‍ നടന്നത് തികച്ചും വിചിത്രവും ഭീതിജനകവുമായ ഒരു സംഗതിയാണ്. മണിരത്‌നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനം എന്ന സിനിമ തിയേറ്ററുകളിലെത്തിയപ്പോഴാണ് സംഭവം.

സിമ്പുവിനോടുള്ള ആരാധന തലയ്ക്കു പിടിച്ച ഒരാള്‍ ശരീരത്തില്‍ കമ്പി കയറ്റി ജെ.സി.ബിയില്‍ തൂങ്ങിയാണ് കട്ടൗട്ടില്‍ പാലഭിഷേകം നടത്തിയിരിക്കുന്നത്. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇത്തരത്തിലുള്ള ആരാധനക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കുകയാണ്.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് അല്ലു അര്‍ജുന്റെ നാ പേരു സൂര്യ എന്ന സിനിമ പുറത്തിറങ്ങിയപ്പോള്‍ ഒരു കൂട്ടം യുവാക്കള്‍ വിരല്‍ മുറിച്ച് കട്ടൗട്ടില്‍ രക്താഭിഷേകം നടത്തി ആഘോഷിച്ചതും വലിയ വിവാദമായിരുന്നു. ആരാധകരുടെ സമനില തെറ്റിയ ഈ പ്രവൃത്തികളെ നിയന്ത്രിക്കാന്‍ താരങ്ങള്‍ മുന്‍കൈ എടുക്കാത്തതാണ് ഏറ്റവും ദുഖകരമായ കാര്യം.

Fan hurts himself painfully for STR – Your views

Fan hurts himself painfully for STR -Your views

Posted by IndiaGlitz Tamil on Saturday, September 29, 2018

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2OmRZXf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages