ഇ വാർത്ത | evartha
ഫെയ്‌സ്ബുക്കിലൂടെ പ്രണയം തുറന്നു പറഞ്ഞ് സഞ്ജു വി സാംസണ്‍: കാമുകിയോടൊപ്പമുള്ള ഫോട്ടോയും പുറത്തുവിട്ടു

അഞ്ചു വര്‍ഷമായി മനസിലൊളിപ്പിച്ച പ്രണയം ആരാധകരുമായി പങ്കുവെച്ച് ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍. കാമുകി ചാരുവിനൊപ്പമുള്ള ചിത്രങ്ങള്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്താണ് സഞ്ജു പ്രണയം വെളിപ്പെടുത്തിയത്.
ഇരുവരുടേയും അച്ഛനും അമ്മയും വിവാഹത്തിന് സമ്മതിച്ചതോടെയാണിത്. മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ബി രമേശ് കുമാറിന്റെ മകളാണ് ചാരു. ഇരുവരും ഒരേ കോളേജിലായിരുന്നു പഠിച്ചിരുന്നത്. ചിത്രങ്ങളോടൊപ്പം ഒരു കുറിപ്പും സഞ്ജു പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘2013 ഓഗസ്റ്റ് 22 11:11 pm ന് ഞാന്‍ ചാരുവിന് ഒരു ഹായ് മെസ്സേജ് അയച്ചു. ആ ദിവസം മുതല്‍ ഇന്നുവരെ അഞ്ചു വര്‍ഷത്തോളം ഞാന്‍ കാത്തിരുന്നു, അവളോടൊപ്പമുള്ള ഒരു ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ട്.
എന്നാല്‍ പരസ്യമായി ഞങ്ങള്‍ക്ക് ഒരുമിച്ച് നടക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ ഇന്നുമുതല്‍ അതിന് മാറ്റം സംഭവിച്ചിരിക്കുന്നു. ഞങ്ങളുടെ അച്ഛനമ്മമാര്‍ ഈ ബന്ധം സന്തോഷത്തോടെ അംഗീകരിച്ചിരിക്കുന്നു. ചാരൂ, നിന്നെപ്പോലെ ഒരാളെ ജീവിതപങ്കാളിയായി ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. ഞങ്ങളെ എല്ലാവരും അനുഗ്രഹിക്കണം.’
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2QfXk0w
via IFTTT
No comments:
Post a Comment