എംടിയുടെ പ്രശംസ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

എംടിയുടെ പ്രശംസ

എം ടി‐ഹരിഹരൻ ടീമിന്റെ സിനിമകളിൽ രാജുവിന് പ്രത്യേക പരിഗണന. അമൃതംഗമയ, ഒരു വടക്കൻ വീരഗാഥ, പഴശ്ശിരാജ തുടങ്ങിയവ അത് തെളിയിച്ചതാണ്്. പരിചയമില്ലാതിരുന്ന കാലത്ത് ചിത്രം കണ്ടിട്ടാണ് എം ടി  രാജുവിനെ അഭിനയിക്കാൻ വിളിച്ചത്. അദ്ദേഹത്തിന്റെ പതുങ്ങിയ അഭിനന്ദനം വലിയ അംഗീകാരമായി കണക്കാക്കുകയുംചെയ്തു. വടക്കൻ വീരഗാഥയിലെ അരിങ്ങോടർ ശ്രദ്ധേയം. തിലകന്‌ നിശ്‌ചയിച്ച വേഷം അദ്ദേഹത്തിൽ വന്നുപെടുകയായിരുന്നു.

പഴശ്ശിരാജയിലെ ഉണ്ണിമൂത്ത, ആവനാഴിയിലെ സത്യരാജ്, ആഗസ്ത് ഒന്നിലെ ഗോമസ്, നാടോടിക്കാറ്റിലെ പവനായി  തുടങ്ങിയ  കഥാപാത്രങ്ങൾ എപ്പോഴും രാജുവിനൊപ്പമുണ്ടായി.  പാലിയത്തച്ചൻ, ക്രൈംബ്രാഞ്ച്‌  തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലും ഉജ്വല അഭിനയ മികവായിരുന്നു. എം ടിയുടെ രണ്ടാമൂഴം ഹരിഹരന്റെ സംവിധാനത്തിൽ വരുമ്പോൾ മികച്ച വേഷം രാജു പ്രതീക്ഷിച്ചിരുന്നു.

വഴിതുറന്നത് ശ്രീവിദ്യ


81ൽ ഇറങ്ങിയ ജോഷിയുടെ ‘രക്ത’ ത്തിലൂടെയാണ് രാജു വെള്ളിത്തിരയിലെത്തിയത്. നടി ശ്രീവിദ്യയുടെ നിർദേശ പ്രകാരം നിർമാതാവ്‌ ജഗൻ അപ്പച്ചൻ സമ്മതം മൂളിയതോടെയാണ്‌ വേഷമുറച്ചത്‌. അഭിനയ മോഹവുമായി ജോലിവിട്ട്‌ നാടകവേദിയുമായി ബന്ധപ്പെട്ട കാലത്തെ ആദ്യ ചിത്രത്തിന്റെ വിജയം സിനിമാഭാവി ഉറപ്പിച്ചു. അടുത്ത വർഷം കെ ജി ജോർജിന്റെ യവനികയിലും ശ്രദ്ധേയ വേഷം. ഐ വി ശശി ചിത്രങ്ങളായ ജോൺ ജാഫർ ജനാർദനൻ, തടാകം എന്നിവയും അതേവർഷം. രാജുവിനെ ക്യാപ്റ്റനാക്കിയത് ശശി. അദ്ദേഹവുമായുള്ള ആത്മബന്ധമാണ് അഭിനയരംഗത്ത് തനിക്ക് വലിയ വിജയങ്ങൾ തന്നതെന്ന് രാജു പറയുകയുണ്ടായി.

സൂപ്പർ ഹിറ്റായ ആവനാഴിയിൽ മമ്മൂട്ടിയോടൊപ്പം രാജുവുമെത്തി. മലയാളത്തിലെ മുൻനിര സംവിധായകർക്കും താരങ്ങൾക്കുമൊപ്പം തുടക്കംമുതലേ രാജു പ്രവർത്തിച്ചു. വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും വേറിട്ട ശൈലികൊണ്ട് ശ്രദ്ധിക്കപ്പെട്ടു. സിബി മലയിലിന്റെ ‘ആഗസ്ത് 1’ ലെ പ്രതിനായകവേഷം എടുത്തുപറയേണ്ടത്. വില്ലനായി ശോഭിച്ചപ്പോൾതന്നെ ഹാസ്യവേഷങ്ങളിലും എത്തി. ഒരു ഘട്ടത്തിൽ വില്ലൻ വേഷങ്ങളോട് വിടപറഞ്ഞു. യുവാക്കളെ വഴിതെറ്റിക്കുന്ന അത്തരം പരിവേഷങ്ങൾ വേണ്ടെന്നും മദ്യവും പുകവലിയുമുള്ള സീനുകളിൽ അഭിനയിക്കില്ലെന്നും പ്രഖ്യാപിച്ചു. 2017ലെ മാസ്‌റ്റർ പീസ്‌ ആണ്‌ അവസാനചിത്രം. ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റർ പവനായി 99.99 എന്നീ ചിത്രങ്ങളുടെ സംവിധായകനുമായി.  ഇടവേളയ്ക്കുശേഷം അഭിനയിച്ച ‘പാതിരാക്കാറ്റ്‌’ പുറത്തിറങ്ങിയില്ല. അതിൽ ഐൻസ്റ്റീന്റെ വേഷം.



from Kerala || Deshabhimani ​Online ​News https://ift.tt/2NPcr2x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages