‘ലൈംഗിക വിദ്യാഭ്യാസം എന്നാല്‍ എങ്ങനെ ബന്ധപ്പെടാം എന്ന് പഠിപ്പിക്കുന്ന സംഗതി മാത്രമല്ല’; മലയാളിക്ക് ലൈംഗിക വിദ്യാഭ്യാസം ബില്‍ക്കുല്‍ നഹീ: വനിതാ ഡോക്ടറുടെ കുറിപ്പ് വൈറല്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

‘ലൈംഗിക വിദ്യാഭ്യാസം എന്നാല്‍ എങ്ങനെ ബന്ധപ്പെടാം എന്ന് പഠിപ്പിക്കുന്ന സംഗതി മാത്രമല്ല’; മലയാളിക്ക് ലൈംഗിക വിദ്യാഭ്യാസം ബില്‍ക്കുല്‍ നഹീ: വനിതാ ഡോക്ടറുടെ കുറിപ്പ് വൈറല്‍

ഇ വാർത്ത | evartha
‘ലൈംഗിക വിദ്യാഭ്യാസം എന്നാല്‍ എങ്ങനെ ബന്ധപ്പെടാം എന്ന് പഠിപ്പിക്കുന്ന സംഗതി മാത്രമല്ല’; മലയാളിക്ക് ലൈംഗിക വിദ്യാഭ്യാസം ബില്‍ക്കുല്‍ നഹീ: വനിതാ ഡോക്ടറുടെ കുറിപ്പ് വൈറല്‍

തിരുവനന്തപുരം: ഭൂരിപക്ഷം മലയാളികള്‍ക്കും ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ഇല്ലെന്ന കാര്യം ചൂണ്ടിക്കാട്ടി ഡോ. ഷിംന അസീസ് എഴുതിയ കുറിപ്പ് വൈറലാകുന്നു. ലൈംഗിക വിദ്യാഭ്യാസം എന്നാല്‍ എങ്ങനെ ബന്ധപ്പെടാം എന്ന് പഠിപ്പിക്കുന്ന സംഗതി മാത്രമല്ലെന്നും മറിച്ച് മനുഷ്യനിലെ ലൈംഗികാവയവങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും, അടിസ്ഥാന പ്രത്യേകതകളെയും കുറിച്ച് അത്യാവശ്യമായ അറിവ് നല്‍കല്‍ കൂടിയാണെന്നും ഡോക്ടര്‍ പറയുന്നു.

ഷിംന അസീസിന്റെ കുറിപ്പ് വായിക്കാം

സദാചാരം വറുത്തും പൊരിച്ചും ഉപ്പിലിട്ടും കറിവെച്ചുമെല്ലാം വിളമ്പുന്ന മലയാളിസമൂഹത്തിന് വലിയൊരു തകരാറുണ്ട്. ഭൂരിപക്ഷത്തിനും ശാസ്ത്രീയമായ ലൈംഗികവിദ്യാഭാസം എന്ന് പറഞ്ഞൊരു സാധനം ബില്‍കുല്‍ നഹീ. മുന്‍പത്തെ സെന്റന്‍സ് കണ്ട് നടു നിവര്‍ത്തി ‘ഹായ്’ പറഞ്ഞ് വായിക്കാന്‍ ഇരുന്നവരോടൊരു വാക്ക് ലൈംഗികവിദ്യാഭ്യാസം എന്നാല്‍ എങ്ങനെ ബന്ധപ്പെടാം എന്ന് പഠിപ്പിക്കുന്ന സംഗതി മാത്രമല്ല. മറിച്ച് മനുഷ്യനിലെ ലൈംഗികാവയവങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും, അടിസ്ഥാന പ്രത്യേകതകളെയും കുറിച്ച് അത്യാവശ്യമായ അറിവ് നല്‍കല്‍ കൂടിയാണ്. ഇത്തരത്തില്‍ നോക്കുമ്‌ബോള്‍ നമ്മളെല്ലാം കാറിപ്പൊളിച്ച് കരഞ്ഞോണ്ട് ഇറങ്ങി വന്ന യോനി അഥവാ വജൈന എന്ന പാതയെക്കുറിച്ച് വല്ല പിടിയുമുണ്ടോ? #SecondOpinion ഇന്ന് ആ പാതയുടെ പ്രാധാന്യമാണ് വിവരിക്കുന്നത്.

‘ഇതൊക്കെ ഇത്ര പറയാനെന്തിരിക്കുന്നു, ഞങ്ങള്‍ തപ്പി കണ്ടു പിടിക്കൂലേ’ എന്ന് കൊനിഷ്ട് ചിന്തിക്കുന്നവരോട് ഒരു വാക്ക് പങ്കാളിക്ക് മാത്രമല്ല, സ്വന്തം ശരീരത്തില്‍ എന്തിനാണ് ഇങ്ങനെയൊരു ദ്വാരമെന്ന് ഒരു തരം ദാരുണമായ നാണത്തോടെയോ അറപ്പോടെയോ അറിയാന്‍ ശ്രമിക്കാത്ത സ്ത്രീകളുണ്ട്. ലൈംഗികതയെക്കുറിച്ച് കേള്‍ക്കുന്നത് പോലും പാപമെന്ന് കരുതുന്ന ‘വിദ്യാസമ്ബന്നര്‍’ 2018ലും യഥേഷ്ടമുണ്ട്. വിവാഹപൂര്‍വ്വ/വിവാഹശേഷമുള്ള ജീവിതത്തില്‍ ഈ വിവരക്കേടുകള്‍ ഉണ്ടാക്കുന്ന സൈ്വര്യക്കേടുകള്‍ ചെറുതല്ല. അതിശയോക്തിയെന്ന് കരുതരുത് മോള്‍ മൂത്രമൊഴിക്കുമ്‌ബോള്‍ യോനിയിലൂടെയും മൂത്രം വരുന്നു എന്ന് പറഞ്ഞ അമ്മയേയും, ബന്ധപ്പെടുമ്‌ബോള്‍ മൂത്രം പുറത്ത് വരും എന്ന് പേടിച്ച് വിവാഹശേഷം മാസങ്ങളോളം ഭര്‍ത്താവിന് ലൈംഗികബന്ധം നിഷേധിച്ച ഭാര്യയേയും, മൂത്രനാളിക്കകത്തേക്ക് ലിംഗം കയറ്റാന്‍ ശ്രമിച്ച് മടുത്ത് ‘I quit’ എന്നുരുവിട്ട ദമ്ബതികളേയും അറിയാം.

ലാബിയ മേജോറ, ലേബിയ മൈനോറ എന്നീ പേശികള്‍ മൃദുവായ വാതിലുകള്‍ പോലെ നിന്ന് സംരക്ഷണം നല്‍കിയാണ് മൂത്രനാളിയും യോനിയും സ്ത്രീകളില്‍ ഫിറ്റ് ചെയ്തിട്ടുള്ളത്. ഇതിനു മുകള്‍ഭാഗത്തായി കൃസരി അഥവാ ക്ലിറ്റോറിസ് എന്ന കുഞ്ഞുമൊട്ട് പോലുള്ള മദ്ധ്യരേഖയിലുള്ള അവയവം പുരുഷന്‍മാരുടെ ലിംഗത്തിന്റെ ഫീമെയില്‍ വേര്‍ഷനാണ്. ഉത്തേജനമാണ് പുള്ളിക്കാരിയുടെ പ്രധാന ജോലി. അതിന് താഴെയുള്ള വലിയ പേശീ വാതിലുകള്‍ അകത്തിയാല്‍ നടുവിലായി കൃസരിയുടെ താഴെ ആദ്യം കാണുന്ന ചെറിയ ദ്വാരമാണ് മൂത്രം വരുന്ന യുറേത്ര/മൂത്രനാളി. അതിന് താഴെ ഇലാസ്തികതയുള്ള അല്‍പം വലിയ ദ്വാരമാണ് യോനി. യോനിക്കും കുറച്ച് താഴെയായി കാണുന്നത് മലദ്വാരം. ഇതില്‍ മൂത്രനാളി മൂത്രാശയത്തിലേക്കും, യോനി ഗര്‍ഭപാത്രത്തിലേക്കും, മലദ്വാരം മലാശയത്തിലേക്കും ഡയറക്ട് കണക്ഷന്‍ മേടിച്ചിരിപ്പാണ്. ഈ മൂന്ന് അവയവങ്ങളും ഏതാണ്ട് സമാന്തരമായാണ് അടിവയറിനകത്ത് സ്ഥിതി ചെയ്യുന്നതും. സാധാരണ ഗതിയില്‍ മൂത്രമോ യോനിയിലെ സ്രവങ്ങളോ മലമോ ഒരിക്കലും തമ്മില്‍ ചേരുകയോ മറുദ്വാരത്തിലൂടെ പുറത്ത് വരികയോ ഇല്ല.

ബന്ധപ്പെടുന്ന സമയത്ത് നനവുണ്ടാക്കുന്നതില്‍ പങ്കുള്ള ബാര്‍ത്തോലിന്‍സ് ഗ്രന്ഥികള്‍, യോനിയിലേക്ക് കടന്നാലുടന്‍ തന്നെയുണ്ടായേക്കാവുന്ന കന്യാചര്‍മ്മം എന്ന ഹൈമന്‍ തുടങ്ങിയവയും യോനീപരിസരത്തുണ്ട്. കന്യാചര്‍മ്മത്തിന്റെ കാര്യത്തില്‍ അതിനെ സദാചാരത്തിന്റെ ISI മാര്‍ക്കായൊന്നും എടുക്കേണ്ടതില്ല. ആദ്യം ബന്ധപ്പെടുമ്‌ബോള്‍ രക്തം കണ്ടില്ലെങ്കില്‍ വല്ല സ്‌പോര്‍ട്‌സ്/ഡാന്‍സ് ഒക്കെയായി അത് പൊട്ടിയതാകാം എന്ന് മനസ്സിലാക്കുക. അതില്ലാത്തത് ഒരു അന്താരാഷ്ട്ര വിഷയമാക്കുകയും വേണ്ട.

മാസമുറ വരാനുള്ള വഴി, ലൈംഗിക ആസ്വാദനം, പ്രസവം എന്നിവയാണ് യോനിയുടെ പ്രധാന ധര്‍മ്മങ്ങള്‍. ഒരു കുഞ്ഞിനെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ മാത്രം ഇലാസ്തികയും ഇതിനുണ്ട്. ചില പുരുഷന്‍മാരുടെയെങ്കിലും ധാരണ പോലെ യോനീമുഖം മുതല്‍ അങ്ങേയറ്റത്ത് ഗര്‍ഭാശയത്തിന്റെ താഴേ അറ്റമായ സെര്‍വിക്‌സ് വരെയൊന്നും യോനിക്ക് അകത്ത് ആസ്വാദനം വിളിച്ചോതുന്ന ഞരമ്ബുകളില്ല. സ്ത്രീകളുടെ ലൈംഗികാവയവം കാലുകള്‍ക്കിടയിലല്ല, ചെവികള്‍ക്കിടയിലെ തലച്ചോറാണ്. അത് കൊണ്ട് തന്നെ മാനസികാനുഭൂതി തേടുന്ന പെണ്ണിന് വേണ്ടി ലിംഗത്തിന്റെ ‘നീളം വര്‍ദ്ധിപ്പിക്കല്‍’ എന്ന് കൊട്ടിഘോഷിച്ചുള്ള പരസ്യങ്ങള്‍ കണ്ട് പൊടിയും സ്‌പ്രേയും കുഴമ്ബും മണ്ണാങ്കട്ടേമൊക്കെ വാങ്ങുന്നത് വെറും അനാവശ്യമായ ചതിക്കുഴിയെന്നറിയുക. അതിന് കൊടുക്കുന്ന കാശിന് എന്തോരം പുട്ടും കടലേം കഴിക്കാം ! നിങ്ങളുടെ ആത്മവിശ്വാസവും സ്‌നേഹവുമാണ് നിങ്ങളുടെ ലൈംഗികജീവിതത്തിന് യഥാര്‍ത്ഥ നിറം പകരുന്നത്.

പല തരം സ്രവങ്ങള്‍ ഉണ്ടാകുന്ന വജൈനക്ക് ഒരു സ്വാഭാവികമായ ഗന്ധമുണ്ട്. അതില്‍ അറയ്ക്കാന്‍ യാതൊന്നുമില്ല. ജനിച്ചയുടനുള്ള കുറച്ച് ദിവസം അമ്മയുടെ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ പ്രഭാവത്താല്‍ പെണ്‍കുഞ്ഞുവാവക്ക് ഇത്തരം സ്രവങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. പിന്നെയൊരു ഇടവേളയ്ക്ക് ശേഷം ഇതുണ്ടാകുന്നത് ആര്‍ത്തവാരംഭം മുതല്‍ ആര്‍ത്തവവിരാമം വരെയാണ്. ആ കാലമത്രയും ഈസ്ട്രജന്‍ ‘വാടീ മുത്തേ, നമുക്കവനെ കാത്തു നില്‍ക്കാം, അര്‍മാദിക്കാം, വേണെങ്കി കൊച്ചിനേം ഉണ്ടാക്കാം ‘ എന്നോര്‍മ്മിപ്പിച്ച് കൂടെ നില്‍ക്കും. അയ്‌ന് മുന്നേം പിന്നേം നനവ് നഹീ നഹീ… ഇനിയും കൂടുതല്‍ വ്യക്തത വേണമെന്നുള്ളവര്‍ക്ക് റെഫര്‍ ചെയ്യാനുള്ള ചിത്രം ആദ്യ കമന്റില്‍ നല്‍കിയിട്ടുണ്ട്. എജ്ജാതി സംവിധാനങ്ങളാ !!

.
വാല്‍ക്കഷ്ണം:

യോനിയില്‍ നിന്നും എപ്പോഴുമുണ്ടാകുന്ന വൈറ്റ് ഡിസ്ചാര്‍ജിന് ബസ് സ്റ്റാന്റിലും റോഡ്‌സൈഡിലും ഉള്ള പോസ്റ്ററുകള്‍ ഇട്ടിരിക്കുന്ന പേരാണ് ‘അസ്ഥിയുരുക്കം’. 206 എല്ലുമായി നമ്മളൊക്കെ ജീവിക്കുന്നത് ഈ ചീള് കേസിനൊന്നും എല്ല് ഉരുക്കി യോനിയിലൂടങ്ങ് ഒഴുക്കി കളയാനല്ല. ഗര്‍ഭപാത്രത്തില്‍ നിന്നും സെര്‍വിക്‌സില്‍ നിന്നുമൊന്നും വരുന്ന ഈ സ്രവത്തിന് അസ്ഥികളുമായി യാതൊരു ബന്ധവുമില്ലെന്ന് മാത്രമല്ല, വണ്ണം കുറയുന്നതിനോ കവിളൊട്ടുന്നതിനോ ഒന്നുമിത് കാരണവുമല്ല. ആ സ്രവത്തിന് മങ്ങിയ വെള്ള നിറവും ഒരു സ്ഥിരമായ ഗന്ധവുമുണ്ട്. അതിന് പകരം, പച്ച കലര്‍ന്ന നിറം/തൈര് പൊലുള്ള രൂപം/രക്തം കലരുക തുടങ്ങിയ അവസ്ഥകള്‍, ചൊറിച്ചില്‍, ദുര്‍ഗന്ധം എന്നിവയുണ്ടെങ്കില്‍ അത് രോഗമാകാം. എന്നാല്‍ പോലും അത് എല്ലുരുക്കം/അസ്ഥിയുരുക്കമല്ല, ബാക്ടീരിയയോ ഫംഗസോ ഉണ്ടാക്കുന്ന രോഗങ്ങളാണ്. നിങ്ങളുടെ ഉള്ളിലുള്ള കിടിലന്‍ സ്ത്രീത്വത്തിന്റെ ഔദ്യോഗിക സ്രവമാണ് ആ വെളുത്ത ഡിസ്ചാര്‍ജ്. അതിനെ അറപ്പോടെയല്ല നമ്മളെയറിയേണ്ടത്, അതിശയത്തോടെയാണ്. അത്രയും മനോഹരിയാണ് പെണ്ണ്… ചുമ്മാ അങ്ങ് അവളെ സ്‌നേഹിക്കെന്നേ…

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2QIP5KC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages