ടീമിന്റെ ഭാവി കണക്കിലെടുത്താണ് ക്യാപ്റ്റന്‍ സ്ഥാനം വിരാട് കോഹ്‌ലിക്ക് വിട്ടുനല്‍കിയത്: ധോണി പറയുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

ടീമിന്റെ ഭാവി കണക്കിലെടുത്താണ് ക്യാപ്റ്റന്‍ സ്ഥാനം വിരാട് കോഹ്‌ലിക്ക് വിട്ടുനല്‍കിയത്: ധോണി പറയുന്നു

ഇ വാർത്ത | evartha
ടീമിന്റെ ഭാവി കണക്കിലെടുത്താണ് ക്യാപ്റ്റന്‍ സ്ഥാനം വിരാട് കോഹ്‌ലിക്ക് വിട്ടുനല്‍കിയത്: ധോണി പറയുന്നു

ഏകദിനക്രിക്കറ്റില്‍ ക്യാപ്റ്റന്‍ സ്ഥാനം വിരാട് കോഹ്‌ലിക്ക് വിട്ടുനല്‍കാനുള്ള കാരണം വ്യക്തമാക്കി മഹേന്ദ്രസിങ് ധോണി. ടീമിന്റെ ഭാവി കണക്കിലെടുത്തായിരുന്നു ആ തീരുമാനമെന്ന് ധോണി പറഞ്ഞു. ‘2019 ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി പുതിയ ക്യാപ്റ്റന്(വിരാട് കോഹ്‌ലി) തയ്യാറെടുക്കാന്‍ മതിയായ സമയം ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്”, ധോണി പറഞ്ഞു.

സമയം വളരെ പ്രധാനമാണ്. ശക്തമായ ഒരു ടീമുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. പുതിയ ക്യാപ്റ്റന് മുന്നൊരുക്കങ്ങള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും മതിയായ സമയം കിട്ടാതെ നല്ലൊരു ടീമുണ്ടാകില്ല. ഉചിതമായ സമയത്താണ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതെന്നും ധോണി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ ടീമിന്റെ തോല്‍വിയെക്കുറിച്ച് പ്രതികരണം ഇങ്ങനെ; ഇതെല്ലാം കളിയുടെ ഭാഗമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇപ്പോഴും ഇന്ത്യ തന്നെയാണ് ഒന്നാമത് എന്ന കാര്യം മറക്കരുതെന്നും ധോണി പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2D36kn9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages