കാര്‍ന്നെടുക്കാത്ത നന്മയുടെ കെടാവിളക്കായി ദേവിക - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

കാര്‍ന്നെടുക്കാത്ത നന്മയുടെ കെടാവിളക്കായി ദേവിക

നിലമ്പൂർ
കാർന്നുതിന്നുന്ന രോഗത്തിനും ജീവിത യാഥാർഥ്യങ്ങൾക്കും ഈ കുഞ്ഞുമനസ്സിലെ നന്മയെ തെല്ലും കെടുത്താനായില്ല. അർബുദം തളർത്തിയ തന്നെ ഉപേക്ഷിച്ച അച്ഛനും അമ്മയുമുള്ള ലോകത്ത് അണയാത്ത മനുഷ്യസ‌്നേഹത്തിന്റെ വിളക്കുമാടമാവുകയാണ‌് ദേവിക. അർബുദ ചികിത്സയ‌്ക്കുള്ള സർക്കാരിന്റെ ധനസഹായം മരുന്നിനുതന്നെ കഷ്ടിച്ചേ തികയാറുള്ളൂവെങ്കിലും പ്രളയ ദുരിതബാധിതരെ സഹായിക്കാൻ അതൊരു തടസ്സമായില്ല. മാനവികതക്കായുള്ള ജീവാർപ്പണമായി അവൾ അത‌് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ക്യാൻസർ ബാധിതയായതിനാൽ ചികിത്സക്ക‌് സർക്കാർ പെൻഷനായി അനുവദിച്ച ആയിരം രൂപയാണ് പൂക്കോട്ടുംപാടം ജിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥിനി എടത്തിൽ വീട്ടിൽ ദേവിക നവകേരള ദൗത്യത്തിനായി നൽകിയത‌്.

‘ഡോക്ടർ ആവണം, ഒരു വീട് വേണം' രോഗത്തിന്റെ  അനാഥത്വത്തിലും തളരാതെ ദേവിക പൊരുതുകയാണ്. ചികിത്സയ്ക്കും പഠനത്തിനും നിത്യച്ചെലവിനും കൈയിലുള്ളത് തികയില്ലെന്ന് അറിഞ്ഞിട്ടും പുഞ്ചിരിയോടെയാണ‌് അവൾ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത‌്. മന്ത്രി ഡോ. കെ ടി ജലീൽ ഏറ്റുവാങ്ങി.

ആറാം ക്ലാസിൽ പഠിക്കുമ്പോൾ പനിവന്ന് നിലമ്പൂർ സർക്കാർ ആശുപത്രിയിലെ ചികിത്സയ‌്ക്കിടെ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ദേവികയുടെ മജ്ജയിൽ ക്യാൻസർ ബാധിച്ചെന്ന് മനസ്സിലായത്. രോഗം തിരിച്ചറിഞ്ഞതോടെ അമ്മ മകളെ ഉപേക്ഷിച്ചു. രണ്ടാം വയസ്സിൽ  അച്ഛനും ഉപേക്ഷിച്ചിരുന്നു. പക്ഷേ, കുരുന്നുമനസ്സ് തളർന്നില്ല. കരളുറപ്പോടെ അതിനെ അതിജീവിക്കാൻ തുടങ്ങി. അമ്മൂമ്മ അമ്മിണി (62) വാടകവീട്ടിൽ അവൾക്ക് തുണയായി. ചുള്ളിയോട് ക്ഷേത്രത്തിന് സമീപം ഈ കുടുംബം താമസം തുടങ്ങിയിട്ട് അഞ്ചുവർഷമായി. പഠിക്കാൻ മിടുക്കിയാണ‌് ദേവിക.
എല്ലാ മാസവും തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ ചികിത്സ വേണം.  ഇതിനായി അയ്യായിരത്തോളം രൂപയും വീട്ടുവാടകയായി ആയിരത്തഞ്ഞൂറുമടക്കം വലിയ തുക ഈ കുടുംബത്തിന് ചെലവ് വരുന്നുണ്ട്. ആകെയുള്ള വരുമാനം അമ്മൂമ്മയുടെ പെൻഷൻ തുകയായ 1200 രൂപയും ദേവികക്ക് ലഭിക്കുന്ന 1000 രൂപയുമാണ്. നാട്ടുകാരുടെ സഹായത്തോടെയാണ് ഈ കുടുംബം കഴിയുന്നത്. പഞ്ചായത്ത് മൂന്നു സെന്റ് സ്ഥലം നൽകിയെങ്കിലും സ്വന്തമായി വീട് വയ്ക്കാൻ മാർഗമൊന്നുമില്ലാതെ ഇരുട്ടിലാണിവർ.



from Kerala || Deshabhimani ​Online ​News https://ift.tt/2x5DeOq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages