ഇ വാർത്ത | evartha
കന്യാസ്ത്രീകളുടെ സമരത്തിനെതിരേയുള്ള കോടിയേരിയുടെ പരാമര്‍ശനത്തിനു തകര്‍പ്പന്‍ മറുപടി;“അവരുടെ ആവശ്യം തനിക്ക് അനാവശ്യം ആയിരിക്കും. ജഗതി പണ്ട് പറഞ്ഞതേ കോടിയേരിയോടും പറയാനുള്ളു”
കന്യാസ്ത്രീകളുടെ സമരകോലഹലങ്ങള്‍ക്ക് പിന്നില്‍ ദുരുദ്ദേശമുണ്ടെന്ന് കഴിഞ്ഞ ദിവസം കോടിയേരി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി അഡ്വ. ഹരീഷ് വാസുദേവന്‍. സമരകോലാഹലങ്ങളുണ്ടാക്കി പോലീസ് നടപടികള്‍ തടസ്സപ്പെടുത്തരുത്.
ബിഷപ്പ് പ്രതിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും കോടിയേരി പറഞ്ഞിരുന്നു.കന്യാസ്ത്രീകളുടെ സമരകോലാഹലങ്ങള്‍ക്ക് പിന്നിലുള്ളത് ദുരുദ്ദേശമാണ്. രാഷ്ട്രീയപ്രചരണത്തിന്റെ ഭാഗമാണ് സമരം. സിപിഎമ്മിനെ ആക്രമിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന ചിലരാണ് ഇതിനു പിന്നിലുള്ളതെന്നും കോടിയേരി പറഞ്ഞു. അഭിപ്രായപ്പെട്ടത്. എന്നാല്‍ കോടിയേരിയോട് ജഗതി പണ്ട് പറഞ്ഞ ‘അവരുടെ ആവശ്യം തനിക്ക് അനാവശ്യം ആയിരിക്കും’എന്ന ഡയലോഗാണ് പറയാനുള്ളതെന്ന് ഹരീഷ് വാസുദേവന്‍ അഭിപ്രായപ്പെട്ടു. സ്റ്റാര്‍ ഹോട്ടലില്‍ താമസിപ്പിക്കുന്ന ഫ്രാങ്കോയ്ക്ക് ഒരു സോഡാ വാങ്ങിച്ചു കൊടുക്കൂവെന്ന് പറഞ്ഞ് കോടിയേരിയെ ഫേസ്ബുക്കിലൂടെ പരിഹസിക്കുകയും ചെയ്തു.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം
“അവരുടെ ആവശ്യം തനിക്ക് അനാവശ്യം ആയിരിക്കും” ജഗതി പണ്ട് പറഞ്ഞതേ കോടിയേരി ബാലിഷ്ണാ നിങ്ങളോടും പറയാനുള്ളൂ. കന്യാസ്ത്രീകൾ ജീവിതം കൊടുത്തും നടത്തുന്ന ആ സമരത്തിനു മാർക്കിടാൻ ങ്ങളു ശ്രമിക്കേണ്ട. നാറും.
ഉള്ള സമയം കേരള പോലീസിനെ ന്യായീകരിക്കാൻ നോക്ക്. സ്റ്റാർ ഹോട്ടലിൽ താമസിപ്പിക്കുന്ന ഫ്രാങ്കോയ്ക്ക് ഒരു സോഡാ വാങ്ങിച്ചു കൊട്, ചെല്ല്.
"അവരുടെ ആവശ്യം തനിക്ക് അനാവശ്യം ആയിരിക്കും" ജഗതി പണ്ട് പറഞ്ഞതേ കോടിയേരി ബാലിഷ്ണാ നിങ്ങളോടും പറയാനുള്ളൂ. കന്യാസ്ത്രീകൾ…
Posted by Harish Vasudevan Sreedevi on Thursday, September 20, 2018
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2NxkRfW
via IFTTT
No comments:
Post a Comment