ഇ വാർത്ത | evartha
ചുംബിക്കുന്നതിനിടെ ഭര്‍ത്താവിന്റെ നാവ് കടിച്ചെടുത്തു: ഭാര്യ അറസ്റ്റില്‍

വേണ്ടത്ര സൗന്ദര്യമില്ലെന്നാരോപിച്ച് ഭര്യ ഭര്‍ത്താവിന്റെ നാവ് കടിച്ചുമുറിച്ചു. ദില്ലിയിലെ രണ്‍ഹോള എന്ന സ്ഥലത്താണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. എട്ട് മാസം ഗര്‍ഭിണിയായ യുവതിയാണ് 22കാരനായ ഭര്‍ത്താവിന്റെ നാവ് പകുതിയോളം കടിച്ചെടുത്തത്.
സംഭവത്തെ തുടര്‍ന്ന് യുവതിക്കെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്റെ സൗന്ദര്യക്കുറവ് കാരണം യുവതി എപ്പോഴും അസ്വസ്ഥയായിരുന്നെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. ഇക്കാരണവും പറഞ്ഞ് ഇവര്‍ തമ്മില്‍ എപ്പോഴും വഴിക്കിടാറുണ്ടായിരുന്നു.
തുടര്‍ന്ന് ശനിയാഴ്ച ഭര്‍ത്താവിനെ തന്ത്രപൂര്‍വ്വം ചുംബിച്ച് യുവതി നാവ് കടിച്ചെടുക്കുകയായിരുന്നുവെന്ന് പെലീസ് പറഞ്ഞു. നാവിന്റെ പകുതി ഭാഗവും നഷ്ടപ്പെട്ട യുവാവ് ഇപ്പോള്‍ അടുത്തുള്ള ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കുകയാണ്.
ഇയാളുടെ സംസാരശേഷി വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. യുവാവിന്റെ പിതാവിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരു സ്ട്രീറ്റ് ആര്‍ട്ടിസ്റ്റാണ് യുവാവ്. എട്ട് മാസം ഗര്‍ഭിണിയാണ് യുവതി.

Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2DmUPqV
via IFTTT
No comments:
Post a Comment