ക്യാപ്റ്റൻ രാജു അവസരംതേടി ആദ്യമെത്തിയത് ചെന്നൈയിലെ ഞങ്ങളുടെ വീട്ടിലായിരുന്നു. ഭരതൻ ചേട്ടന്റെ മുന്നിലെത്തിയ രംഗം ഇന്നും മനസിൽനിന്ന് മാഞ്ഞിട്ടില്ല. അദ്ദേഹം അന്ന് സംവിധാനം ചെയ്ത സിനിമയിൽ രാജുവിന് ഉചിതമായ വേഷമില്ലാത്തതിനാൽ നൽകാനായില്ല. എന്നാൽ പിന്നീട് അദ്ദേഹം വലിയ നടനായി വളർന്നു. ചെന്നൈയിലെ ഞങ്ങളുടെ വീടിനപ്പുറം മൂന്നാമത്തെ വീടായിരുന്നു രാജുവിന്റേത്. അതുകൊണ്ടുതന്നെ അടുത്ത സൗഹൃദവുമുണ്ടായി. പിന്നീടത് കുടുംബബന്ധമായി വളർന്നു. ക്യാപ്റ്റന്റെ മകൻ രവിരാജും എന്റെ മകൻ സിദ്ധാർഥും ചെന്നൈയിൽ ഒന്നിച്ച് ഒരേ സ്കൂളിലാണ് പഠിച്ചത്. പിന്നീട് ഞങ്ങൾ തിരുവനന്തപുരത്തേക്ക് മാറിയപ്പോൾ അദ്ദേഹവും എത്തിയത് യാദൃഛികം. അവിടെയും ഞങ്ങളുടെ വീടുകൾ അടുത്തടുത്തായിരുന്നു. ഇടക്കിടെ പരസ്പരം കണ്ടുമുട്ടും, വിശേഷങ്ങൾ പങ്കിടും. നല്ല ആത്മബന്ധം സൂക്ഷിച്ചു. ചേട്ടന്റെ മരണശേഷം സഹോദരനെപോലെ മാനസിക കരുത്ത് പകരാൻ ആ സാന്നിധ്യത്തിന് കഴിഞ്ഞു.
ഭരതന്റെ സിനിമകളിലൊന്നും ക്യാപ്റ്റന് വേഷം ലഭിച്ചില്ല. എന്നാൽ വിനയന്റെ സിനിമയിൽ ഞങ്ങൾ ഭാര്യാ ഭർത്താവായി അഭിനയിച്ചു.96ൽ റിലീസ് ചെയ്ത കല്യാണസൗഗന്ധികത്തിൽ കുന്നമംഗലം നീലകണ്ഠത്തൻ വൈദ്യരായി രാജുവും സുഭദ്രയായി ഞാനും. രാജുവിന്റെ പ്രകടനം ശ്രദ്ധേയമായി. മറ്റുചില സിനിമകളിലും ഞങ്ങൾ ഒന്നിച്ചു. ആ സിദ്ധിയെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. അഭിനേതാവെന്നതിനേക്കാൾ എല്ലാവരോടും സ്നേഹത്തോടുള്ള പെരുമാറ്റമായിരുന്നു ക്യാപ്‌റ്റൻ രാജുവിന്റെ പ്രത്യേകത. പരാതിയും പരിഭവവുമില്ലാത്ത പ്രകൃതം. എല്ലാം നല്ലരീതിയിൽ നടക്കുമെന്ന വിശ്വാസം എപ്പോഴും പുലർത്തി. സാത്വികനെപ്പോലെ എല്ലാവർക്കും വഴികാട്ടിയാകാൻ ഇഷ്ടപ്പെട്ടു.
from Kerala || Deshabhimani Online News https://ift.tt/2NOMHmX
via IFTTT
No comments:
Post a Comment