ഇ വാർത്ത | evartha
മോശമായി പെരുമാറിയ ഡോക്ടറെ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സുമാര്‍ വളഞ്ഞിട്ട് തല്ലി; ദൃശ്യങ്ങള്‍ പുറത്ത്

ബീഹാറിലെ കത്തിഹാറിലാണ് ആശുപത്രിയില്‍ ട്രെയ്നീ നഴ്സുമാരെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ നഴ്സുമാര്‍ കൈകാര്യം ചെയ്തത്. ആശുപത്രിയിലെ നേത്രരോഗ വിദഗ്ദനായ ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി സിവില്‍ സര്‍ജനോട് നഴ്സുമാര്‍ പരാതി പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സര്ജന് ഡോക്ടറെ വിളിച്ച് സംസാരിക്കുന്നതിനിടെയാണ് നഴ്സുമാര്‍ കൂട്ടമായി വന്ന് ഡോക്ടറെ മർദിച്ചത്. അറുപതോളം നഴ്സുമാര്‍ ചേര്‍ന്ന് മുറിയിലെത്തിയ ശേഷം ഡോക്ടറെ ചെരുപ്പൂരി അടിക്കുകയായിരുന്നു.
നഴ്സുമാരുടെ കൂട്ടായ ആക്രമണത്തില്‍ വലഞ്ഞ ഡോക്ടര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
#WATCH: Nurses of a hospital in Katihar beat up a doctor who allegedly molested a female medical staff. #Bihar pic.twitter.com/CgoEiN97VA
— ANI (@ANI) September 16, 2018
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2MCHni4
via IFTTT
No comments:
Post a Comment