കനിവ‌് ഭവനത്തിന‌് ശിലയിട്ടു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

കനിവ‌് ഭവനത്തിന‌് ശിലയിട്ടു

കവളങ്ങാട് > സിപിഐ എം പോത്താനിക്കാട് ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകുന്ന കനിവ് ഭവനത്തിന്റെ ശിലാസ്ഥാപനം കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് നിർവഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ടി അബ്രഹാം, കെ പി ജയിംസ്, പി എം ശശികുമാർ, ലോക്കൽ സെക്രട്ടറി എ കെ സിജു, സിപിഐ ലോക്കൽ കമ്മിറ്റി അംഗം പി വി ഐസക്, പഞ്ചായത്ത് അംഗങ്ങളായ ജിമ്മി കെ തോമസ്, എൽദോസ് തുരുത്തേൽ എന്നിവർ  പങ്കെടുത്തു.

കൂലിപ്പണിക്കാരനായ പി എം പൈലിക്കാണ‌് വീട‌് നിർമിച്ചുനൽകുന്നത‌്. പൈലി ന്യൂറോസംബന്ധമായ അസുഖംമൂലം തൊഴിൽ ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ‌്. തയ്യൽജോലി ചെയ്യുന്ന ഭാര്യക്കും ശസ്ത്രക്രിയയ്ക്ക് വിധേയയായതിനു ശേഷം തൊഴിലെടുക്കാനാവുന്നില്ല.  തികച്ചും വാസയോഗ്യമല്ലാത്ത ഇവരുടെ വീടാണ‌് പാർടി ഏറ്റെടുത്ത്  നിർമിച്ചുനൽകുന്നത്.    



from Kerala || Deshabhimani ​Online ​News https://ift.tt/2xjMKwV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages