പെർത്ത‌് > ഗോൾഡൻ ഗ്ലോബ‌് ഭൂപ്രദ്രക്ഷിണ പായ‌്‌വഞ്ചി മത്സരത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അപകടത്തിൽപ്പെട്ട മലയാളി നാവികൻ അഭിലാഷ‌് ടോമിയെ ന്യൂ ആംസ്റ്റർഡാം ദ്വീപിൽ എത്തിച്ചു. ചൊവ്വാഴ‌്ച രാവിലെ 9.30 നാണ‌് അഭിലാഷുമായുള്ള ഫ്രഞ്ച‌് മത്സ്യബന്ധനക്കപ്പൽ ഒസിരിസ‌് ദ്വീപിലെത്തിയത‌്. ഇവിടെ പ്രാഥമിക വൈദ്യസഹായം നൽകിയതായി നാവികസേന അറിയിച്ചു. അദ്ദേഹത്തിന്റെ നടുവിനേറ്റ പരിക്ക‌് പ്രാഥമികപരിശോധനയിൽ അതീവ ഗുരുതരമല്ലെന്ന‌് സേനാ വക്താവ‌് ഡി കെ ശർമ പറഞ്ഞു. അഭിലാഷ‌് ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ‌്തു. വിദഗ‌്ധപരിശോധന ആംസ്റ്റർഡാം മെഡിക്കൽ കോളജിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനുശേഷം അഭിലാഷിനെ ഓസ‌്ട്രേലിയയിലേക്കാണോ മൗറീഷ്യസിലേക്കാണോ കൊണ്ടുപോകേണ്ടതെന്ന‌് തീരുമാനിക്കും. അഭിലാഷിനൊപ്പം മത്സരിച്ച അയർലൻഡുകാരൻ ഗ്രെഗർ മക‌്ഗെക്കിനെയും ദ്വീപിലെത്തിച്ചിട്ടുണ്ട‌്. 27ന‌് ഓസ‌്ട്രേലിയയുടെയും 29ന‌് ഇന്ത്യൻ നാവികസേനയുടെയും കപ്പലുകൾ ദ്വീപിലെത്തും. പരിശോധനയിൽ അടിയന്തര വൈദ്യസഹായം ആവശ്യമാണെന്ന‌് കണ്ടെത്തിയാൽ ഉടൻ ഓസ‌്ട്രേലിയയിലേക്ക‌് മാറ്റുമെന്ന‌് ഗോൾഡൻ ഗ്ലോബ‌് അധികൃതർ അറിയിച്ചു.
വെള്ളിയാഴ‌്ചയാണ‌് തുരീയ എന്ന പായ‌്‌വഞ്ചി തകർന്ന‌് അഭിലാഷിന‌് പരിക്കേറ്റത‌്. അപകടസമയത്ത‌് ഗോൾഡൻ ഗ്ലോബ‌് മത്സരത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു അഭിലാഷ‌് ടോമി.
from Kerala || Deshabhimani Online News https://ift.tt/2N2Agzm
via IFTTT
No comments:
Post a Comment