പശുക്കള്‍ക്കു പോലും ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിച്ചത് കട്ടിലില്‍ ചുമന്ന് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

പശുക്കള്‍ക്കു പോലും ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിച്ചത് കട്ടിലില്‍ ചുമന്ന്

ഇ വാർത്ത | evartha
പശുക്കള്‍ക്കു പോലും ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിച്ചത് കട്ടിലില്‍ ചുമന്ന്

ഉത്തര്‍പ്രദേശിലെ ഇട്‌വ ജില്ലയിലെ ബിഹാരിപുരയില്‍നിന്നുമാണ് പൂര്‍ണ ഗര്‍ഭിണിയെ കുടുംബാംഗങ്ങള്‍ കട്ടിലില്‍ കിടത്തി കിലോമീറ്ററുകളോളം ചുമന്ന് ആശുപത്രിയില്‍ എത്തിച്ചത്. ബിഹാരിപുരയില്‍ ആശുപത്രികളോ സ്‌കൂളുകളോ ഇല്ല. നൂറ് കുടുംബങ്ങളിലായി 600 പേരാണ് ഇവിടെ താമസിക്കുന്നത്.

ഇവിടെ നിന്നും മൂന്ന് കിലോമീറ്റര്‍ ചെളിനിറഞ്ഞ റോഡിലൂടെ സഞ്ചരിച്ചുവേണം വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താന്‍. ആര്‍ക്കെങ്കിലും രോഗമുണ്ടായാല്‍ കട്ടിലില്‍ കിടത്തി ചുമന്ന് വേണം ആശുപത്രിയില്‍ എത്തിക്കാനും. നിരവധി തവണ പരാതി പറഞ്ഞെങ്കിലും അധികൃതര്‍ ഇതുവരെ ചെവിക്കൊണ്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ആന്ധ്രായിലെ വിജയനഗരം ജില്ലയില്‍ പ്രസവത്തിനായി തുണിത്തൊട്ടിയില്‍ ചുമന്നുകൊണ്ടുപോയ ആദിവാസി യുവതി വഴിമദ്ധ്യേ പ്രസവിച്ചിരുന്നു. പ്രദേശത്തേക്ക് വാഹനങ്ങള്‍ കടന്നുചെല്ലാന്‍ സാധിക്കാത്തതിനാല്‍ മുളവടിയില്‍ തുണികെട്ടി അതില്‍ ഇരുത്തിയാണ് യുവതിയെ ചുമന്നുകൊണ്ടുപോയത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2O2M3zm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages