ഇ വാർത്ത | evartha
‘മന്ത്രിയായതിനാല്‍ ഇന്ധന വില വര്‍ദ്ധന ബുദ്ധിമുട്ടുണ്ടാക്കുന്നില്ല’; കേന്ദ്രമന്ത്രി മാപ്പ് പറഞ്ഞു

എണ്ണ വിലയെക്കുറിച്ച് പരാമർശം നടത്തി വിവാദത്തിലായ കേന്ദ്ര മന്ത്രി രാംദാസ് അത്തവാലെ മാപ്പു പറഞ്ഞു. മന്ത്രിയായതിനാൽ തന്നെ പെട്രോൾ, ഡീസൽ വില വർധന ബാധിക്കില്ലെന്നായിരുന്നു മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. ഇതേതുടർന്ന് മന്ത്രിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
സധാരണക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. എണ്ണവില വർധിക്കുന്നത് ജനങ്ങളെ ബാധിക്കുമെന്ന് അറിയാം. തന്റെ പാർട്ടിയും എണ്ണ വില വിലവർധനയെ എതിർത്തിരുന്നുവെന്നും മന്ത്രി പറഞ്ഞു. എൻ.ഡി.എ ഘടകകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഒാഫ് ഇന്ത്യയുടെ നേതാവാണ് രാജ്യസഭാംഗമായ അത്താവാല.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2D3cB29
via IFTTT
No comments:
Post a Comment