ഐഎസ‌്ആർഒയും തിരുവനന്തപുരത്തെ വിഎസ‌്എസ‌്സിയും കുതിപ്പു തുടങ്ങുന്ന സന്ദർഭത്തിൽ ഇടിത്തീ ആയാണ‌് ചാരക്കേസ‌് എത്തിയത‌്. ഇന്ത്യൻ ബഹിരാകാശപദ്ധതികളെ ആദ്യഘട്ടത്തിൽ പിടിച്ചുലച്ച കേസ‌്ശാസ‌്ത്രജ്ഞരെയും സാങ്കേതികവിദഗ‌്ധരെയും നിരാശരാക്കി. അവരെല്ലാം സംശയത്തിന്റെ നിഴലിലാകുന്ന അവസ്ഥ. ശാസ‌്ത്രജ്ഞരെ ചാരന്മാരെന്ന‌് നാട്ടുകാർ വിളിച്ച കാലം... പഴയ ശാസ‌്ത്രജ്ഞർ അക്കാലത്തെ ഓർക്കുന്നത‌് അങ്ങനെയാണ‌്.
തുടങ്ങിവച്ച പദ്ധതികളെയാകെ ബാധിക്കുമോ എന്നുവരെ എത്തിയ ഘട്ടം. എന്നാൽ, വിവാദങ്ങൾക്കുപിന്നാലെ പോകാൻ ശാസ‌്ത്രലോകം തയ്യാറായിരുന്നില്ല.
അന്നത്തെ ചെയർമാൻ കെ കസ‌്തൂരി രംഗൻ നൽകിയ കരുത്തിൽ വീണ്ടും പുതിയ പ്രതാപത്തിലേക്ക‌് ശാസ‌്ത്രലോകം എത്തി. ആത്മവിശ്വാസത്തോടെയുള്ള മുന്നേറ്റമാണ‌് പിന്നീടുണ്ടായത‌്. പിഎസ‌്എൽവിയുടെ വികസനത്തിന്റെയും ആദ്യ വിക്ഷേപണത്തിന്റെയും സമയത്താണ‌് വിവാദങ്ങൾ എത്തിയത‌്. തദ്ദേശീയമായി ക്രയോജനിക‌് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുള്ള ശ്രമം വലിയതോതിൽ മുന്നോട്ടുപോകുന്ന ഘട്ടം. ഈ ഗവേഷണരംഗത്തുള്ളവർ കേസിൽ പെടുകയും സംശയത്തിന്റെ നിഴലിലാകുകയും ചെയ‌്തത‌് പ്രതിസന്ധി സൃഷ്ടിച്ചു. ക്രയോജനിക‌് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ സമീപകാലത്ത‌് ഐഎസ‌്ആർഒ വിജയം കൈവരിച്ചെങ്കിലും ചാരക്കേസ‌് ഉണ്ടായില്ലായിരുന്നില്ലെങ്കിൽ രണ്ട‌് ദശാബ്ദം മുമ്പുതന്നെ ഈ സാങ്കേതിക വിദ്യയിൽ ലക്ഷ്യം കൈവരിക്കുമായിരുന്നെന്ന‌് മുൻ ശാസ‌്ത്രജ്ഞർ തന്നെ പറയുന്നുണ്ട‌്.
from Kerala || Deshabhimani Online News https://ift.tt/2xiLWIJ
via IFTTT
No comments:
Post a Comment