ബിജെപിക്കാർ കേരളത്തെ കണ്ട‌് പഠിക്കണം: ബൃന്ദ കാരാട്ട‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

ബിജെപിക്കാർ കേരളത്തെ കണ്ട‌് പഠിക്കണം: ബൃന്ദ കാരാട്ട‌്

കോഴിക്കോട്‌ > വർഗീയത പടർത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബിജെപി, ആർഎസ‌്എസ‌് നേതൃത്വം കേരളത്തിൽനിന്ന‌് പഠിക്കണമെന്ന‌് സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം ബൃന്ദ കാരാട്ട‌് പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രവർത്തക കൺവൻഷൻ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അവർ.

പ്രളയമെന്ന ദുരന്തത്തെ മതവും ജാതിയും മറന്ന‌് ഒറ്റക്കെട്ടായാണ‌് കേരളം നേരിട്ടത‌്. അത‌് രാജ്യത്തിനാകെ പ്രചോദനമായി.  ഇവിടുത്തെ മത്സ്യത്തൊഴിലാളികളിൽനിന്നും ബിജെപി‐ആർഎ‌സ‌്എസ‌് നേതൃത്വം പഠിക്കേണ്ടതുണ്ട‌്. ഓരോരുത്തരെയും അവർ മരണത്തിൽനിന്ന‌് രക്ഷിച്ചത‌് മതമോ ജാതിയോ രാഷ‌്ട്രീയമോ നോക്കാതെയാണ‌്.  പ്രളയമുണ്ടായ സാഹചര്യത്തിലും വൃത്തികെട്ട, വിഷം പടർത്തുന്ന പ്രചാരണങ്ങളാണ‌് ബിജെപിയും ആർഎ‌സ‌്എസും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത‌്.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നൽകിയാൽ ഒരു വിഭാഗത്തിന‌് മാത്രമേ കിട്ടൂ എന്നുവരെ പ്രചരിപ്പിച്ചു.  ഐക്യത്തോടെ നമ്മൾ ഇന്ത്യയെ നിർമിക്കുമ്പോൾ അമിത‌് ഷായും കൂട്ടരും ഇന്ത്യയെ തകർക്കുകയാണ‌്.

വർഗീയ ശക്തികൾക്കും മതമൗലിക വാദികൾക്കുമെതിരായ പോരാട്ടത്തിൽ സ‌്ത്രീകൾ മുന്നോട്ട‌് വരണം. പ്രളയ ബാധിത മേഖലയിൽ   ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഓരോ സ്ത്രീയും രംഗത്തിറങ്ങണം.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ദുരിതങ്ങളെ അതിജീവിച്ച‌്  പുതിയ കേരളം സൃഷ‌്ടിക്കാൻ നമുക്കാവും. വിലക്കയറ്റം, നോട്ട‌് നിരോധനം, ജിഎസ‌്ടി, ഇന്ധന വില വർധന തുടങ്ങി ദ്രോഹ നടപടികളിലൂടെ ജനങ്ങളുടെ പോക്കറ്റടിക്കുകയാണ‌് കേന്ദ്ര സർക്കാർ. 

ജനങ്ങളെ ദുരിതത്തിലാക്കുന്ന ഈ  ‘പോക്കറ്റടി സർക്കാരി’ നെതിരെ ജനമുന്നേറ്റമുണ്ടാവണമെന്നും  അവർ  പറഞ്ഞു.  കാനത്തിൽ ജമീല അധ്യക്ഷയായി. മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി സതീദേവി സംസാരിച്ചു. എം കെ ഗീത സ്വാഗതവും പാണൂർ തങ്കം നന്ദിയും പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2wXzUEu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages