യുവതിയേയും മകളേയും ബലാത്സംഗം ചെയ്തു; ആള്‍ ദൈവം ആശു മഹാരാജ് അറസ്റ്റില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

യുവതിയേയും മകളേയും ബലാത്സംഗം ചെയ്തു; ആള്‍ ദൈവം ആശു മഹാരാജ് അറസ്റ്റില്‍

ഇ വാർത്ത | evartha
യുവതിയേയും മകളേയും ബലാത്സംഗം ചെയ്തു; ആള്‍ ദൈവം ആശു മഹാരാജ് അറസ്റ്റില്‍

ബലാത്സംഗക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശു മഹാരാജ് പിടിയില്‍. അമ്മയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്ത കേസിലാണ് ആശു മഹാരാജിനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ ഗാസിയാബാദില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ഡല്‍ഹി സ്വദേശിനിയായ സ്ത്രീയുടെ പരാതിയാണ് അറസ്റ്റിലേക്ക് നയിച്ചത്. 2008 മുതല്‍ 2013 വരെ ഡല്‍ഹിയിലെ ആശ്രമത്തില്‍ വെച്ച് ആശു മഹാരാജും സുഹൃത്തുക്കളും മകനും നിരവധി തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പ്രായപൂര്‍ത്തിയാകാത്ത മകളെയും ആശു മഹാരാജ് പീഡിപ്പിച്ചെന്ന് പരാതിയിലുണ്ട്.

ആശു മഹാരാജിന്റെ മകന്‍ സമര്‍ഖാനെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. സ്വയം പ്രഖ്യാപിത ആള്‍ദൈവമായതോടെയാണ് ആസിഫ് ഖാന്‍ എന്ന പേര് മാറ്റി ആശു മഹാരാജായത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2QvdOSO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages