ഡോ. വി മോഹന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ പുരസ്‌കാരം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

ഡോ. വി മോഹന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ പുരസ്‌കാരം


കൊച്ചി
പ്രശസ്ത പ്രമേഹരോഗ ഗവേഷകനും ചികിത്സകനുമായ ഡോ. വി മോഹന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷന്റെ പരമോന്നത പുരസ്‌കാരമായ ഡോ. ഹരോൾഡ് റിഫ്കിൻ അവാർഡ് സമ്മാനിച്ചു. ഫ്‌ളോറിഡയിലെ ഒർലാൻഡോയിൽ നടന്ന ചടങ്ങിൽ എഡിഎ പ്രസിഡന്റ‌് ഡോ. ജെയിൻ റ്യൂഷിൽനിന്ന് ഡോ. മോഹൻ അവാർഡ് ഏറ്റുവാങ്ങി.

ഡോ. മോഹൻസ് ഡയബറ്റിസ് സ്‌പെഷ്യാലിറ്റീസ് സെന്റർ ചെയർമാനും മദ്രാസ് ഡയബറ്റിക് റിസർച്ച് ഫൗണ്ടേഷൻ പ്രസിഡന്റുമായ ഡോ. മോഹൻ ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്. പ്രമേഹചികിത്സയിലും ഗവേഷണത്തിലും അധ്യാപനത്തിലും സന്നദ്ധപ്രവർത്തനങ്ങളിലും മുൻപന്തിയിലുള്ള ഡോ. മോഹൻ, ജേണലുകളിൽ 1150 പഠന പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2xRalp1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages