‘കരമേകാൻ ഞങ്ങളുണ്ട്‌ ’ ; ഹരിഹരൻ നായർക്ക്‌ സ്വാന്തനമായി മന്ത്രി ശൈലജ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

‘കരമേകാൻ ഞങ്ങളുണ്ട്‌ ’ ; ഹരിഹരൻ നായർക്ക്‌ സ്വാന്തനമായി മന്ത്രി ശൈലജ

ആലുവ> പ്രളയജലത്തിൽ ഒഴുകിപോയ കൃത്രിമ കൈകൾക്ക്‌ പകരം പുതിയ കൈകൾ നൽകുമെന്ന്‌ സംഗീതജ്‌ഞൻ എസ്‌ ഹരിഹരൻനായർക്ക്‌ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഉറപ്പ്‌. കനത്തമഴയിൽ പെരിയാർ കരകവിഞ്ഞൊഴുകിയോടെയാണ്‌ സംഗീത അധ്യാപകനായ ഹരിഹരൻ നായരുടെ വീട്ടിലും വെള്ളം പാഞ്ഞെത്തിയത്‌. ഇതോടെ 20 വർഷമായി കൂട്ടിനുണ്ടായിരുന്ന കൃത്രിമ കൈകൾ വെള്ളപാച്ചിലിൽ ഒഴുകിപോയി. ഈ വാർത്തയറിഞ്ഞ മന്ത്രി സ്വാന്തനവുമായി  ഇന്നലെയാണ്‌ ഹരിഹരൻ നായരുടെ കിഴക്കെ കടുങ്ങല്ലൂരിലെ വീട്ടിലെത്തിയത്‌.

കൃത്രിമ കൈകൾ നൽകാനായി ആരോഗ്യവകുപ്പിന്‌ നിർദ്ദേശം നൽകിയെന്നും അടുത്തദിവസംതന്നെ വിദഗ്‌ധരെത്തി അളവെടുക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ അദ്ദേഹത്തിന്റെ ചികിൽസക്കുള്ള ചെലവും സർക്കാർ ഏറ്റെടുക്കും.

21‐ാം വയസിൽ ഫാക്‌ടറി ജോലിക്കിടെ അപകടത്തിൽ അറ്റുപോയതാണ്‌ ഹരിഹരൻ നായരുടെ കൈകൾ.   പിന്നെ സംഗീതാധ്യാപനമായിരുന്നു  ജീവിതമാർഗം. കൃത്രിമകൈകളാൽ 20 വർഷംകൊണ്ട്‌ ഹരിഹരൻനായരെഴുതിയ  ശാസ്‌ത്രീയ സംഗീത ഗ്രന്ഥത്തിന്റെ കൈയെഴുത്ത്‌ പ്രതിയും പ്രളയത്തിൽ  നനഞ്ഞുപോയി.

ഹരിഹരൻ നായരുടെ വീട്ടിലെത്തിയപ്പോഴാണ്‌  നഷ്‌ടത്തിന്റെ ആഴം മനസിലായതെന്ന്‌ മന്ത്രി പറഞ്ഞു.  കൈയൊഴുത്ത്‌ പ്രതി പുതുക്കിനൽകാൻ സാംസ്‌ക്കാരിക വകുപ്പിന്റെ അഭിപ്രായം തേടും. കൃത്രിമകൈകൾ ശരിയായശേഷം ഹരിഹരൻ നായരെ കാണാൻ താൻ വീണ്ടും വരുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ ഡയറക്‌ട്ർ ഡോ. ആർ എൽ സരിത, എൻ ആർഎച്ച്‌എം പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ്‌ നമ്പേലി ജിസിഡിഎ ചെയർമാൻ വി സലീം എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.  

 

 



from Kerala || Deshabhimani ​Online ​News https://ift.tt/2CvPwVO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages