ഇ വാർത്ത | evartha
ഡ്യൂവൽ സിമ്മിലേറി ഐഫോൺ: ആപ്പിളിന്റെ മൂന്ന് മോഡലുകൾ പുറത്തിറക്കി

ആപ്പിളിന്റെ പുതിയ ഐഫോൺ ടെൻ എസ്, ഐഫോൺ ടെൻ എസ് മാക്സ്, ഐഫോൺ ടെൻ ആർ എന്നിവ അവതരിപ്പിച്ചു. കാലിഫോർണിയയിലെ സ്റ്റീവ് ജോബ്സ് തിയറ്ററിൽ നടന്ന ചടങ്ങിൽ ആപ്പിൾ വാച്ചിന്റെ നാലാം തലമുറയും പുറത്തിറക്കി. ഐഫോൺ ടെൻ എസ്ന്റെ സ്ക്രീൻ വലിപ്പം 5.8 ഇഞ്ച് ഒ.എൽ.ഇഡിയാണ്.
ആപ്പിൾ ഐഫോൺ ടെൻ എസ് മാക്സിന്റെ സ്ക്രീൻ വലിപ്പം 6.5 ഇഞ്ചാണ്. ഇതുവരെ ഇറങ്ങിയ ഏറ്റവും സ്ക്രീൻ വലിപ്പമുള്ള ഫോണാണ് ആപ്പിൾ ഐഫോൺ ടെൻ എസ് മാക്സ്. ആപ്പിളിന്റെ ഏറ്റവും പുതിയ എ12 ബയോണിക്ക് ചിപ്പാണ് ഈ ഫോണുകളുടെ ശേഷി നിർണ്ണയിക്കുന്നത്. പഴയ പ്രൊസസറുമായി താരതമ്മ്യം ചെയ്യുമ്പോൾ 15 ശതമാനം വേഗത കൂടുതലാണ്.
12 എം.പി ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് ഫോണുകൾക്കുള്ളത്. പുതിയ സെൻസർ ആണെന്നതിനൊപ്പം സ്മാർട്ട് എച്ച്.ഡി.ആർ എന്ന സംവിധാനവും ഐഫോണുകളിലുണ്ട്. ഒരു ക്യാമറക്കൊപ്പം ടെലിഫോട്ടോ ലെൻസും മറ്റൊന്നിന് വൈഡ് ആംഗിൾ ലെൻസുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
എ.ഐ സൗകര്യവും (ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്) ലഭ്യമാണ്. ഗോൾഡ് ഫിനിഷിൽ തീർത്ത സർജിക്കൽ ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീലിലാണ് ഫോണിന്റെ നിർമ്മാണം. ഐ.പി68 വെള്ളത്തിനെയും, പൊടിയേയും പ്രതിരോധിക്കാവുന്ന സംവിധാനം ഉണ്ട്.
ഡ്യൂവൽ സിം സൗകര്യമുണ്ട്. ആദ്യമായാണ് ആപ്പിൾ രണ്ട് സിം സ്ലോട്ടുകൾ കൊണ്ടുവരുന്നത്. ഇതിൽ ഇസിം സ്ലോട്ടാണ് മറ്റൊരു പ്രത്യേകത. ഒപ്പം വയർലെസ് ചാർജിംഗ് സംവിധാനം അപ്ഗ്രേഡും ചെയ്തിരിക്കുന്നു. ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം തുടങ്ങിയവ രേഖപ്പെടുത്തുന്ന ഹെൽത്ത് ആപ്സും ഓഹരി വിപണി അപ്ഡേഷൻ അടങ്ങി ഒരു പിടി പ്രത്യേകതകളുമായാണ് ആപ്പിൾ വാച്ച് സീരീസ് 4 എത്തുന്നത്.
വാച്ചിന്റെ സ്ക്രീൻ വലിപ്പം 30 ശതമാനത്തോളം വർദ്ധിപ്പിച്ചിട്ടുണ്ട്. യൂസർ ഇന്റർഫേസ് പൂർണ്ണമായും പുതുക്കി പണിതിട്ടുണ്ട്. മുൻ വാച്ചിനെ അപേക്ഷിച്ച് രണ്ടിരട്ടി വേഗത്തിൽ ആപ്പിൾ വാച്ച് സീരിസ് 4 പ്രവർത്തിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വീഴ്ച ഡിറ്റക്റ്റ് ചെയ്യാനുള്ള സംവിധാനവും ആപ്പിൾ വാച്ചിലുണ്ട്. ഒപ്പം തന്നെ ജി.പി.എസ് ആൾട്ട് മീറ്റർ, സ്ലീം പ്രൂഫ്, ബ്ലൂടൂത്ത് 5.0 തുടങ്ങിയ പ്രത്യേകതകൾ എല്ലാം ആപ്പിൾ വാച്ചിൽ ലഭിക്കും.
ഹൃദയമിടിപ്പുനിരക്ക് മന്ദഗതിയിലാകുക, ഹൃദയതാളം, ഇസിജി എന്നിങ്ങനെ മൂന്നു തരത്തിലുള്ള ആരോഗ്യ അവസ്ഥകളെ വാച്ച് പരിശോധിച്ചു കൊണ്ടേയിരിക്കും. ഹൃദയം ആരോഗ്യപൂർണമാണോ എന്ന് ഏതു സമയവും ഇ.സി.ജി ഉപയോഗിച്ച് പരിശോധിച്ചറിയാം. ഇ.സി.ജി എടുക്കാൻ ഡോക്ടറുടെ സഹായം വേണ്ടെന്നതാണു ഇതിന്റെ വലിയ പ്രത്യേകത. യുഎസിലെ ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.ഐ) വാച്ചിലെ ആരോഗ്യ ഫീച്ചറുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2CR4TIu
via IFTTT
No comments:
Post a Comment