ഇ വാർത്ത | evartha
രാജ്യത്തിന് നാണക്കേടാകുന്ന സംഭവം: പൊതുവേദിയില്‍ ബിജെപി എംപിയുടെ കാല്‍കഴുകി വെള്ളം കുടിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍: വീഡിയോ

ജാര്‍ഖണ്ഡില്‍ ഞായറാഴ്ച നടന്ന ബിജെപിയുടെ പൊതുപരിപാടിക്കിടെയാണ് രാജ്യത്തിന് നാണക്കേടാകുന്ന സംഭവം ഉണ്ടായത്. ബിജെപി എംപിയുടെ കാലുകഴുകിയ വെള്ളം പാര്‍ട്ടി പ്രവര്‍ത്തകന്‍ കുടിക്കുകയായിരുന്നു. ജാര്‍ഖണ്ടിലെ ഗൂഡ്ഡ മണ്ഡലത്തിലെ എംപിയായ നിഷികാന്ത് ദുബെ കന്‍ഹവാര എന്ന ഗ്രാമത്തില്‍ പാലത്തിന്‍റെ നിര്‍മാണ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു.
എംപി പ്രസംഗിക്കുന്നതിനിടെ വേദിയിലെത്തിയ പാര്‍ട്ടി പ്രവര്‍ത്തകന്‍ പവന്‍ അദ്ദേഹത്തിന്‍റെ കാല്‍ കഴുകി തുണി ഉപയോഗിച്ച് തുടച്ചു. കാല്‍ കഴുകിയ വെള്ളം താഴെ പാത്രം വച്ച് ശേഖരിച്ച പ്രവര്‍ത്തകന്‍ തീര്‍ഥജലം പോലെ കുടിക്കുകയും ചെയ്തു.
ഇതിനെല്ലാം എംപി ചിരിയോടെ വേദിയില്‍ നിന്ന് അനുവാദം നല്‍കുകയായിരുന്നു.ഈ സമയം പവന്‍ഭായ് സിന്ദാബാദ് എന്ന് അനുയായികള്‍ മുദ്രാവാക്യം മുഴക്കി. സംഭവത്തെക്കുറിച്ച് നിഷികാന്ത് ദുബേ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിക്കുകയും ചെയ്തു.
‘പാര്‍ട്ടിയിലെ പരിചയസമ്പന്നനായ പ്രവര്‍ത്തകന്‍ പവന്‍സിങ് ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി ഇന്നെന്റെ കാല്‍ കഴുകി. എന്നെങ്കിലും എനിക്കിതു പോലൊരവസരം ലഭിക്കും. അന്ന് ഞാനും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ കാല്‍ കഴുകി ആ വെള്ളം കുടിക്കും’. പവന്‍ അയാളുടെ വാഗ്ദാനം നിറവേറ്റിയെന്നും ദുബേ കുറിച്ചു.
#WATCH BJP worker washes feet of BJP Godda MP Nishikant Dubey and drinks that water, at an event in Jharkhand's Godda (16.09.18) pic.twitter.com/J2YwazQDhg
— ANI (@ANI) September 17, 2018
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2pePkk2
via IFTTT
No comments:
Post a Comment