ശബരിമല > കന്നിമാസപൂജകള്‍ക്കായി ശബരിമല ശ്രീശാസ്താ ക്ഷേത്ര നട തുറന്നു. ശനിയാഴ്ച വൈകിട്ട് 5ന് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് നട തുറന്ന് ശ്രീകോവിലുനിള്ളില്‍ വിളക്ക് തെളിയിച്ചത്. പ്രളയത്തിന് ശേഷം ആദ്യമായാണ് തീര്‍ഥാടകര്‍ക്ക് മാസപൂജകള്‍ക്ക് പ്രവേശനം അനുവദിച്ച് നട തുറക്കുന്നത്. നിറപുത്തിരി ചടങ്ങുകള്‍ക്കും , ചിങ്ങമാസ പൂജകള്‍ക്കും പമ്പയിലെ പ്രളയത്തെ തുടര്‍ന്ന് തീര്‍ഥാടകര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ശനിയാഴ്ച നട തുറക്കലിന് നല്ല തിരക്ക് അനുഭവപ്പെട്ടു. തീര്‍ഥാടകരുടെ വാഹനം നിലയ്ക്കല്‍ വരെ മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്.
ശേഷം കെഎസ്ആര്‍ടിസി ബസില്‍ ഇവരെ പമ്പയിലെത്തിച്ചു. പമ്പയില്‍ തീര്‍ഥാടകര്‍ക്കായി ദേവസ്വം ബോര്‍ഡും സര്‍ക്കാരും താല്‍ക്കാലിക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. നട തുറക്കലിന് ശേഷം കണ്ഠര് രാജീവര് അടുത്ത ഒരു വര്‍ഷത്തേക്കുള്ള തന്ത്രിയായി ചുമതലയേറ്റു. പ്രളയത്തെ തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവരിന് ചിങ്ങമാസ പൂജയ്ക്ക് ശബരിമല സന്നിധാനത്ത് എത്താന്‍ കഴിഞ്ഞിരുന്നില്ല. അക്കാരണത്താല്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരാണ് പൂജ ചെയ്യാന്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നത്.
തന്ത്രി കുടുംബവുമായി നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരം ഇനിയുള്ള ഒരു വര്‍ഷം തന്ത്രി കണ്ഠരര് രാജീവരരായിരിക്കും ക്ഷേത്രത്തില്‍ പൂജകള്‍ നടത്തുക.17 മുതല്‍ 21 വരെ നെയ്യഭിഭേഷകം,ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ ഉണ്ടാകും. 21ന് സഹസ്രകലശാഭിക്ഷേകം നടക്കും. പതിവ് പൂജകള്‍ക്ക് ശേഷം 21ന് രാത്രി ഹരിവരാസനം പാടി അടയ്ക്കും. തുലാമാസ പൂജകള്‍ക്കായി ക്ഷേത്ര നട ഒക്ടോബര്‍ 17ന് വീണ്ടും തുറക്കും. തുലാം ഒന്നിന് ശബരിമല, മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പും നടക്കും.
from Kerala || Deshabhimani Online News https://ift.tt/2xgmPqK
via IFTTT
No comments:
Post a Comment